കൊച്ചി: ശബരിമല സന്നിധാനത്ത് പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതി നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം നാമജപം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള പൊലീസ് ഉത്തരവ് കോടതി റദ്ദാക്കി. സന്നിധാനത്ത് പൊലീസ് മാന്യമായി പരിശോധന നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലയ്ക്കലിലേയും പമ്പയിലേയും പൊലീസിന്റെ ചില നയങ്ങളില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
ALSO READ:രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എലിലെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കോടതി 3 പേരെ നിയോഗിച്ചു. വിരമിച്ച ജഡ്ജിമാരായ പി.ആര്‍.രാമന്‍, സിരിഗജന്‍, ഹേമചന്ദ്രന്‍ ഐ.പി.എസ്. എന്നിവര്‍ക്കാണ് നിരീക്ഷണ ചുമതല.
ശബരിമലയിലെ പൊലീസ് നടപടി സംബന്ധിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സന്നിധാനത്ത് 24 മണിക്കൂറും ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഇടതടവില്ലാതെ കെ.എസ്.ആര്‍ടി.സി. സര്‍വീസ് ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.