തമിഴ്‌നാടിന് ജലം നല്‍കില്ല: സദാനന്ദ ഗൗഡ
Daily News
തമിഴ്‌നാടിന് ജലം നല്‍കില്ല: സദാനന്ദ ഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2016, 8:57 pm

തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് ഒരു തുള്ളിപോലും ജലം വിട്ടു നല്‍കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.  ഒരുതുള്ളി വെള്ളം പോലും നല്‍കാനുള്ള സ്ഥിതിയിലല്ല കര്‍ണാടകയെന്നും സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു.


 

കര്‍ണാടക: തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് ഒരു തുള്ളിപോലും ജലം വിട്ടു നല്‍കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.  ഒരുതുള്ളി വെള്ളം പോലും നല്‍കാനുള്ള സ്ഥിതിയിലല്ല കര്‍ണാടകയെന്നും സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സദാനന്ദ ഗൗഡ ആരോപിച്ചു.

അണക്കെട്ടില്‍ എത്ര വെള്ളമുണ്ടെന്ന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കേണ്ടതാണ്. എത്രമാത്രം കുടിവെള്ളം കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണമെന്ന് നിശ്ചയിക്കണം. എന്നിട്ടു വേണം തമിഴ്‌നാടിന് വെള്ളം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ വാദിക്കുമെന്നും സദാനന്ദ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

കാവേരി നദീ തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടകയോട് അനീതി കാണിച്ചെന്നും എന്നാല്‍ സുപ്രീംകോടതി വിധി താത്കാലികമായി അംഗീകരിക്കുന്നുവെന്നും

അതേ സമയം കര്‍ണാടകയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. പൊലീസ് വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ബെംഗളൂരു സ്വദേശി കുമാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ചയും പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചിരുന്നു.

സംസ്ഥാനത്ത് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 350 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ നിരവധി ഇടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.

അതേ സമയം ബെംഗളൂരുവിലേക്കുള്ള  കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്ന് പുനഃരാരംഭിക്കും.  രാത്രി ഒന്‍പതു മുതലുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നു കര്‍ണാടക പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.