| Thursday, 25th March 2021, 1:01 pm

'ഇനി മുതല്‍ ആര്‍.എസ്.എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ല'; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇനി മുതല്‍ ആര്‍.എസ്.എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്.

അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്. ഇതൊന്നും ആര്‍.എസ്.എസില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘ആര്‍.എസ്.എസിനെയും അനുബന്ധ സംഘടനയെയും സംഘപരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുടുംബത്തില്‍ സ്ത്രീകളുണ്ട്, പ്രായമായവരുണ്ട്. അവരോട് ബഹുമാനം, അനുകമ്പയും വാത്സല്യവുമുണ്ട്. ഇതൊന്നും ആര്‍.എസ്.എസില്‍ ഇല്ല. ഇപ്പോള്‍ മുതല്‍ ഞാന്‍ ആര്‍.എസ്.എസിനെ സംഘപരിവാര്‍ എന്ന് വിളിക്കില്ല,’ രാഹുല്‍ ട്വിറ്ററിലെഴുതി.

അതേസമയം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും സംഘപരിവാര്‍ അജണ്ടയെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കെതിരെ യു.പിയില്‍ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാര്‍ നടത്തിയ നീചമായ പ്രചാരണത്തിന്റെ ഫലമാണ്. അത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി ആത്മപരിശോധന നടത്താനും തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാനുമുള്ള സമയമാണിത്’, രാഹുല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Wont Call RSS As Sangaparivar Says Rahul Gandhi

We use cookies to give you the best possible experience. Learn more