| Sunday, 22nd March 2020, 3:31 pm

'എപ്പോള്‍ പഴയതു പോലെയാവുമെന്ന് അത്ഭുതപ്പെടുന്നു' ജീവനക്കാര്‍ക്ക് കത്തയച്ച് മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കത്തയച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല. കൊവിഡ്-19 നില്‍ താന്‍ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന സി.ഇ.ഒയുടെ കത്തില്‍ കൊവിഡ്-19 പ്രത്യാഘാതങ്ങളെ തടയാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ ചെയ്യാം എന്നും പറയുന്നു.

‘ നമ്മള്‍ അജ്ഞാതമായ ഒരു ഘട്ടത്തിലാണ്. ഒരുപാട് കാര്യങ്ങള്‍ അറിയില്ല. ഇതെത്ര മാത്രം അനിശ്ചിത്വവും അസ്ഥിരവുമായി തോന്നുന്നു എന്ന് എനിക്കറിയാം. ഞാനെന്റെ കുടുംബത്തിന്റെ ആരോഗ്യ സുരക്ഷിത്വത്തെ പറ്റി ആശങ്കപ്പെടുന്നു. എന്റെ സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളെയും എന്റെ ഭാര്യയുടെ പ്രായമായ അച്ഛനമ്മമാരെ പറ്റി ഓര്‍ത്തും. ലോകത്താകമാനവും നമ്മുടെ ചുറ്റുപാടിലുമുള്ള പ്രയാസം ഞാന്‍ കാണുന്നു. കാലിയായ തെരുവുകളും റെസ്റ്റോറന്റുകളും. എപ്പോഴാണ് പഴയസാമൂഹിക ഘടനയിലേക്ക് മാറുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ആഗോളസമൂഹം എന്ന തരത്തില്‍ ഇവിടെ ഒരുമിച്ചാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ വേണ്ടി എന്തു ചെയ്യാം എന്ന് നമ്മള്‍ ഓരോരുത്തര്‍ക്കും ഓരോ ദിവസവും ഒരു ചെറിയ മാറ്റത്തിനായി എന്തു ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കേണ്ടതുണ്ട്, പ്രതീക്ഷാ നിര്‍ഭരമായ പ്രവൃത്തികള്‍ ചെയ്യുക. എല്ലാവരും ലോകത്തെ ഒരു ചെറിയ മാറ്റത്തിനായി ശ്രമിച്ചാല്‍ നമ്മുടെ കൂട്ടായ ശ്രമം ലോകത്ത് ഒരപാട് മാറ്റങ്ങള്‍ വരുത്തും,’ സത്യ നദെല്ല ലിങ്ക്ഡ് ഇനില്‍ കുറിച്ചു.

ഒപ്പം കൊവിഡ്-19 നെ പറ്റിയുള്ള വിവരങ്ങള്‍പങ്കു വെക്കാനായി പുതിയെ ടെംപ്ലേറ്റ് വികസിപ്പിച്ചതായും മൈക്രോസോഫ്റ്റ് സി.ഇ.ഒ വ്യക്തമാക്കി.
ഒപ്പം കൊവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായി നിര്‍മിച്ച മൈക്രോസോഫ്റ്റ് 365 സൊല്യൂഷ്യന്‍ ഇറ്റലി, കുവൈറ്റ്, സ്‌പെയിന്‍, ജപ്പാന്‍, എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നതായും ഇദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ബിങ്ങുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് കൊറോണ വൈറസ് ട്രാക്കര്‍ മാപ്പ് തയ്യാറാക്കിയിരുന്നു. ആ ട്രാക്കര്‍ ഉപയോഗിച്ച് ഓരോ രാജ്യത്തും എത്ര കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നതിന്റെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

 

We use cookies to give you the best possible experience. Learn more