| Friday, 3rd January 2020, 5:09 pm

'പൗരത്വഭേദഗതി നിയമം പിന്‍വലിക്കില്ല'; നിയമം വായിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ഗാന്ധിയെ ഇറ്റാലിയന്‍ വിവര്‍ത്തനത്തിന് സഹായിക്കാമെന്നും അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ നിയമം പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അല്ലെന്നും അതുകൊണ്ട് നിയമം നിയമം പിന്‍വലിക്കേണ്ട ചോദ്യം ഉദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ജോധ്പൂരില്‍ നടന്ന റാലിയില്‍ അമിത് ഷാ കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന് അമിത്ഷാ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ഈ പാര്‍ട്ടികളെല്ലാം ഒത്തുചേര്‍ന്നാലും, പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും ബി.ജെ.പി ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയും.’ പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

”രാഹുല്‍ ബാബ, നിങ്ങള്‍ നിയമം വായിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഒരു സംവാദത്തിനായി എവിടെയാണെങ്കിലും വരൂ. നിങ്ങള്‍ നിയമം വായിച്ചിട്ടില്ലെങ്കില്‍, അതിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനത്തിന് എനിക്ക് നിങ്ങളെ സഹായിക്കാനാകും, ദയവായി നിയമം വായിക്കുക”.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി വീര്‍ സവര്‍ക്കറിനെപ്പോലുള്ള ഒരു മികച്ച വ്യക്തിത്വത്തിനെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടി സംസാരിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ സ്വയം ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more