'കാര്‍ഷിക നിയമ ഭേദഗതിയില്‍ ചര്‍ച്ചയ്ക്ക് താത്പര്യമില്ല'; നിലപാടിലുറച്ച് കര്‍ഷകര്‍; ചര്‍ച്ച നാലാം മണിക്കൂറിലേക്ക്
national news
'കാര്‍ഷിക നിയമ ഭേദഗതിയില്‍ ചര്‍ച്ചയ്ക്ക് താത്പര്യമില്ല'; നിലപാടിലുറച്ച് കര്‍ഷകര്‍; ചര്‍ച്ച നാലാം മണിക്കൂറിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2020, 6:41 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചു.

നിയമം പിന്‍വലിക്കുന്നതൊഴികെയുള്ള ആവശ്യം പരിഗണിക്കാമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്ന് കര്‍ഷകരും നിലപാടെടുത്തു.

താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നാണ് കേന്ദ്രം പറഞ്ഞത്. അതേസമയം താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു.

കേന്ദ്രവും കാര്‍ഷിക സംഘടനാ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച നാലു മണിക്കൂറായി തുടരുകയാണ്. 41 കാര്‍ഷിക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ എട്ടിന് മുടങ്ങിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ചര്‍ച്ച നടക്കുന്നത്.

കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്ര വാണിജ്യ വ്യാവസായ സഹമന്ത്രി സോം പ്രകാശുമാണ് കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നത്.

കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി നരേന്ദ്ര തോമറും പീയുഷ് ഗോയലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Won’t need talk on Farmer’s act amendment; says farmers in farmers protest