ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക് ദളുമായുള്ള സഖ്യത്തെക്കുറിച്ചും അഖിലേഷ് യാദവ് വ്യക്തത വരുത്തി. ആര്‍.എല്‍.ഡിയുമായുള്ള സഖ്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയെന്ന് അദ്ദേഹം പറഞ്ഞു.
” ആര്‍.എല്‍.ഡിയുമായുള്ള സഖ്യത്തില്‍ അന്തിമ ധാരണയായി. സീറ്റ് പങ്കിടുന്നതില്‍ തീരുമാനത്തില്‍ എത്തണം,” അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുടെ മുഖ്യമന്ത്രി മുഖമായി ആയിരുന്നു അഖിലേഷ് യാദവിനെ വിലയിരുത്തിയിരുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം.
അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി ലോഹ്യയെ (പിഎസ്പിഎല്‍) തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹംപ്രതികരണം നടത്തി.
”എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകള്‍ക്കും അര്‍ഹമായ ബഹുമാനം നല്‍കും”അഖിലേഷ് യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Won’t Contest UP Election Next Year, Says Akhilesh Yadav