| Wednesday, 28th June 2017, 9:43 pm

വനിത ക്രിക്കറ്റിനോട് ഐ.സി.സി യുടെ ചിറ്റമ്മ നയം; തേഡ് അംമ്പയര്‍ സംവിധാനമോ ഡി.ആര്‍.എസ് രീതിയോ ഇല്ലാതെ വനിതാ ക്രിക്കറ്റ് ലോകകപ്പ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റ് ലോകകപ്പ് എന്നാല്‍ സാങ്കേതികതയുടെയും പണകൊഴുപ്പിന്റെയും ആഘോഷമാണ് എന്നാല്‍ വനിതാ ക്രിക്കറ്റിന് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഇല്ലെന്നായിരിക്കും. വനിതാ ക്രിക്കറ്റിന് വേണ്ട പ്രാധാന്യം ഐ.സി.സി നല്‍കുന്നില്ലെന്ന് തെളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്


Also read   ‘ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്‍പിലേക്ക് കയറി വരണ്ട എന്ന താക്കീത്”; ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി


വനിത ക്രിക്കറ്റിന് ടി.വിയില്‍ വേണ്ട പ്രാധാന്യം ആരും നല്‍കാറില്ലാത്തതിനാല്‍ കളികള്‍ കൂടുതല്‍ ആള്‍ക്കാര്‍ കാണാറില്ല, അതുകൊണ്ട് തന്നെ സാങ്കേതിക സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കാറുമില്ലെന്നാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.


Dont miss ‘ഈ ഭീകരത എന്റെ പേരിലല്ല’; രാജ്യത്തെ മുസ്‌ലിം വേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ; #NotInMyName പ്രതിഷേധം തിരുവനന്തപുരത്തും കൊച്ചിയിലും

വനിത വേള്‍ഡ് കപ്പില്‍ വെസ്റ്റിഡിസ് – ആസ്ട്രേലിയ മത്സരത്തിനിടെയിലെ റണ്‍ ഔട്ട് രംഗമാണ് ഈ വാദങ്ങള്‍ക്ക് ശക്തി പകരുന്നത്. മത്സരത്തിനിടെ വെസ്റ്റിഡിസ് താരത്തിനെ റണ്‍ ഔട്ട് ആക്കാനായിരുന്നു ആസ്ട്രേലിയന്‍ താരത്തിന്റെ ശ്രമം. റണ്‍ഔട്ടായ താരത്തെ നോട്ട് ഔട്ടായാണ് അംമ്പയര്‍ വിധിച്ചത്.

എന്നാല്‍ ഇത് പുന:പരിശോധിക്കാന്‍ തേഡ് അംമ്പയര്‍ സംവിധാനമോ ഡി.ആര്‍.എസ് രീതിയോ കളിയില്‍ ഉള്‍പെടുത്തിയിരുന്നില്ല.ജൂനിയര്‍ പുരുക്ഷ ക്രിക്കറ്റില്‍ പോലും ഉള്ള സാങ്കേതികത ഒരു അന്താരാഷ്ട്ര കളി അയിരുന്നിട്ടു കൂടി വനിത ലോകകപ്പില്‍ ഉപയോഗിക്കാത്തതിനെതിരെയും ഐ.സി.സി കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

We use cookies to give you the best possible experience. Learn more