സംഭവം സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം ഗൗരവമായിക്കണ്ടു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കുമെന്ന് കേരള വനിതാക്കമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം: നഗരത്തില്‍ ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകരുടെ ചിത്രം പതിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ എഴുതി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷന്‍. തിരുവനന്തപുരം അഭിഭാഷക ഐക്യത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലസ്ഥാനത്ത് പോസ്റ്റര്‍ സ്ഥാപിച്ചത്.
സംഭവം സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം ഗൗരവമായിക്കണ്ടു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കുമെന്ന് കേരള വനിതാക്കമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു.
തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്നുകണ്ടാല്‍ അതു പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളില്‍ കമ്മീഷന്റെ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.