സ്ത്രീകളുടെ മുടിക്ക് അഴകുകൂടുന്നത് 29ാം വയസിലെന്ന് പഠനം
Daily News
സ്ത്രീകളുടെ മുടിക്ക് അഴകുകൂടുന്നത് 29ാം വയസിലെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2013, 3:55 pm

[]ലണ്ടന്‍: സ്ത്രീകളുടെ മുടിക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷണീയത തോന്നുന്ന സമയം ഇരുപത് വയസിന് ശേഷമാണെന്ന് പഠനം.

കൃത്യമായി പറഞ്ഞാല്‍ 29 ന് വയസിലാണ് സ്ത്രീകളുടെ മുടിക്ക് കൂടുതല്‍ ഭംഗിയും ആകര്‍ഷണീയതയും തോന്നുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്.[]

2000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് 20 വയസിന് ശേഷമാണ് സ്ത്രീകളുടെ മുടിക്ക് കരുത്ത് കൂടുകയെന്ന് വ്യക്തമായത്. സ്ത്രീകള്‍ മുടിയുടെ സംരക്ഷണത്തിനായി കൂടുതല്‍ പണം ചെലവഴിക്കുകയും കൂടുതല്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നത് ഈ പ്രായത്തിലാണെന്ന് ഫീമെയില്‍ ഫസ്റ്റ്‌സ് ഡോട് കോ യു കെ പറയുന്നു.

മുടി നഷ്ടപ്പെട്ടുപോയേക്കാമെന്ന ഭയത്തില്‍ തന്നെ മുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നത് 20 വയസിന് ശേഷമാണെന്ന് ഏതാണ്ട് നാല്‍പ്പത്തഞ്ച് ശതമാനം സ്ത്രീകളും സമ്മതിക്കുന്നുമുണ്ട്.

മുടികളില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും ഹെയര്‍സ്റ്റൈലില്‍ ഇതുവരെ പരീക്ഷിക്കാന്‍ ആഗ്രഹിക്കാത്തത് 1980 ലെ സ്റ്റൈല്‍ ആണെന്നും പത്തില്‍ ഒരു ശതമാനം സ്ത്രീകളും പറയുന്നു.

1980 കളില്‍ ഹെയര്‍സ്റ്റൈലില്‍ വലിയ വ്യത്യസ്തതയൊന്നും വന്നിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കൗമാരപ്രായത്തിലും ഇരുപതോടടുക്കുന്ന സമയത്തും സ്ത്രീകള്‍ മുടിയില്‍ അവരുടേതായ സ്‌റ്റൈല്‍ മെനഞ്ഞെടുക്കുമെന്നും തങ്ങളുടെ ഐഡന്റിന്റി മുടിക്കെട്ടിലൂടെ കാണിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നും പഠനം പറയുന്നു.

മുടി നീട്ടിയും ചുരുക്കിയും മടക്കിയും എല്ലാ കെട്ടി പരീക്ഷിക്കുന്നവരാണ് മിക്ക സ്ത്രീകളും മുടിയില്‍ വിവിധ നിറങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നും പഠനം പറയുന്നു.

മുപ്പത് വയസ് അടുക്കുന്നോടെ സ്ത്രീകള്‍ മുടി സംരക്ഷിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാക്കുന്നുണ്ട്. ശരീരസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും നല്‍കുന്ന അതേപ്രാധാന്യം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രാധാന്യം മുടിക്ക് നല്‍കുന്നെന്നും പഠനത്തില്‍ വ്യക്തമാകുന്നു.