കൊച്ചി: കോലഞ്ചേരിയില്‍ വൃദ്ധയെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍.
എഴുപത്തഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് മുറിവേറ്റിട്ടുണ്ട്.

ശരീരത്തില്‍ പലയിടത്തായി മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്.
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്.
വയോധികയ്ക്ക് ഓര്‍മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ളതായി പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ