Advertisement
womens wall
കാസര്‍ഗോഡ് വനിതാ മതില്‍ പൊളിക്കാന്‍ ആര്‍.എസ്.എസ് ശ്രമം; സ്ത്രീകള്‍ക്കു നേരെ വ്യാപക ആക്രമണം: അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 01, 01:27 pm
Tuesday, 1st January 2019, 6:57 pm

കാസര്‍ഗോഡ്: ചേറ്റുകുണ്ടില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി വനിതാ മതില്‍ തടഞ്ഞതിന് പിന്നാലെ മായിപ്പാടിയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം. വനിതാ മതിലില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുന്ന സ്ത്രീകള്‍ക്ക് നേരെയാണ് മായിപ്പാടിയില്‍ കല്ലേറുണ്ടായത്.

ചുള്ളിക്കല്‍ റുഖിയ (50), കാഞ്ഞാങ്ങാട് പോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്കുണ്ട്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീതാംഗോളിയിലും  കുതിരപ്പാടിയിലും ആര്‍.എസ്.എസ്ആ ക്രമണമുണ്ടായി.  ഗുരുതരമായി പരിക്കേറ്റ നാല് പേരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടിണ്ട്.

Read Also : രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ മുതല്‍ കെ.അജിത, പി വത്സല വരെ; വനിതാ മതിലില്‍ പ്രമുഖരുടെ നീണ്ട നിര

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും നേരെയും ആക്രമണം ഉണ്ടായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ട്വന്റിഫോറിന്റെ ക്യാമറാമാന്‍ രഞ്ജിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മതില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ ഇവര്‍ കല്ലേറ് നടത്തിയതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

തീ ഉയര്‍ന്നതോടെ പൊലീസും ഫയര്‍ഫോഴ്സും വന്ന് തീയണയ്ക്കുകയായിരുന്നു. കനത്ത പുക കാരണം 300 മീറ്ററോളം സ്ഥലത്ത് മതിലില്‍ പങ്കാളികളാകാന്‍ സ്ത്രീകള്‍ക്കായില്ല. ഈ പ്രദേശത്ത് മതിലില്‍ അണിചേരാന്‍ സ്ത്രീകളുടെ നീണ്ട നിര എത്തിയിരുന്നു. മതിലില്‍ പങ്കെടുക്കാനെത്തിയവരെ വാഹനങ്ങളില്‍ നിന്നിറക്കാന്‍ അക്രമികള്‍ അനുവദിച്ചില്ല.

Read Also : സംഘപരിവാറിന് മറുപടിയായി വനിതാ മതില്‍

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നു. കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. ദേശീയപാതയ്ക്ക് സമീപമുള്ള റെയില്‍വേ പാളത്തിന് സമീപം തീയിട്ടായിരുന്നു ആക്രമണം ആരംഭിച്ചത്. മതിലിനെത്തിയ സ്ത്രീകളെ പിന്തിരിപ്പിക്കുകയാരുന്നു ലക്ഷ്യം. എന്നാല്‍ എത്തിച്ചേര്‍ന്ന വനിതകള്‍ ചേര്‍ന്ന് മതില്‍ തീര്‍ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം ബോംബെറിയുകയായിരുന്നു. വനിതാമതിലിനു എത്തിച്ചര്‍ന്നവരുടെ വാഹനങ്ങളും പൊലീസ് വാഹനങ്ങളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ട്

അതേസമയം കാസര്‍ഗോഡും വിവിധയിടങ്ങളിലായി വന്‍ സത്രീപങ്കാളിത്തമാണ് വനിതാ മതിലില്‍ അണിനിരന്നത്. സ്ത്രീ പങ്കാളിത്തം കണ്ട് വിറച്ചു പോയവരാണ് ആക്രമണം അഴിച്ചു വിട്ടതെന്ന് സി.പി.ഐ.എം ആരോപിച്ചു.