എറണാകുളം: ക്രൈം വാരികയുടെ എഡിറ്റര്‍ നന്ദകുമാര്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് വാരികയിലെ മുന്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം.
തൃശൂര്‍ സ്വദേശി രജനിയാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പൊലീസും ചേര്‍ന്ന് തടയാനെത്തിയതോടെ യുവതി കയ്യിലുണ്ടായിരുന്ന പൊടി പോലെയുള്ള വസ്തു വായിലേക്കിട്ടത് രംഗം കൂടുതല്‍ വഷളാക്കി. ഉടനെ തന്നെ പൊലീസ് ഇടപെട്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടി.പി നന്ദകുമാറിന്റെ ക്രൈം വാരികയിലെ ജീവനക്കാരിയാണ് താനെന്ന് യുവതി പറയുന്നുണ്ട്. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇയാള്‍ ചാനലില്‍ നല്‍കിയെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കൂടെ തന്റെ മകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതി ആരോപിച്ചു.
ഇതിന് മുമ്പ് നന്ദകുമാറിനെതിരെ ആരോപണവുമായി സ്ഥാപനത്തിലെ മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. വനിതാ മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ചാണ് ജീവനക്കാരി രംഗത്തെത്തിയത്. നിര്‍ദേശം നിരസിച്ചപ്പോള്‍ തന്നെ മാനസികമായി പീഡിപ്പെച്ചെന്നുമാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു..
Content Highlight: women try to burn her self in kochi allegation against crime nanadha kumar