| Monday, 2nd September 2019, 2:18 pm

സൗദി സര്‍ക്കാറുകളില്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇനി സ്ത്രീകളും: പുതിയ പദ്ധതിക്ക് തുടക്കമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇനി വനിതാ ടീച്ചര്‍മാരും.സൗദിയിലെമ്പാടുമായുള്ള 1460 സ്‌കൂളുകളിലാണ് വനിതാ ടീച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്.

‘ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമതയും എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തും.’ ജിദ്ദയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ സൗദ് അല്‍ മന്‍സൂര്‍ പറഞ്ഞതായി അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കിന്റര്‍ഗാര്‍ട്ടനും ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രൈമറി ഗ്രേഡും ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതിയെന്നും അല്‍ മന്‍സൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രൈമറി ഗ്രേഡുകളില്‍ മിക്‌സഡ് ക്ലാസ് ഉണ്ടായിരിക്കില്ലെന്നും അവര്‍ പറഞ്ഞു.’ചെറിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളും ടോയ്‌ലറ്റും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ തുടക്കത്തിലെ വിദ്യാഭ്യാസത്തിന് ഏറെ പങ്കുണ്ട്. ഈ സമയത്ത് ആണ്‍കുട്ടികള്‍ക്ക് എളുപ്പം സമീപിക്കാന്‍ കഴിയുന്നത് വനിതാ ടീച്ചര്‍മാരെയാണെന്നും അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൗദിയിലെ പല സ്വകാര്യ സ്‌കൂളുകളിലും പ്രാഥമിക ക്ലാസുകളില്‍ സ്ത്രീകളെ ടീച്ചര്‍മാരായി നിയമിക്കാറുണ്ട്. ഇവരുടെ പ്രവര്‍ത്തന പരിചയം പങ്കുവെക്കാന്‍ ജിദ്ദ മേഖലയില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more