| Friday, 27th July 2018, 4:42 pm

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനോടൊപ്പം മുസ്‌ലീം പള്ളികളേയും പരിഗണിക്കണം: ജാമിദ ടീച്ചര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനോടൊപ്പം രാജ്യത്തുള്ള മുസ്‌ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതും പരിഗണിക്കണമെന്ന് ജാമിദ ടീച്ചര്‍.

ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി നേതാവായ ജാമിദ ടീച്ചര്‍, നേരത്തെ വെള്ളിയാഴ്ച ജുമുഅക്ക് നേതൃത്വം നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പുരുഷന്മാരായിരുന്നു സാധരണയായി ജുമുഅ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാറുണ്ടായിരുന്നത്. ഈ വിവേചനം ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മുമ്പ് ജാമിദ ടീച്ചര്‍ ചോദ്യം ചെയ്തത്.


ALSO READ:നിതീഷ് കുമാറിനോട് സിംപതി മാത്രം; ഞങ്ങളുടെ ഒരൊറ്റ വോട്ടുപോലും ബി.ജെ.പിക്ക് ഇനി കിട്ടില്ല; പ്രതിഷേധം കടുപ്പിച്ച് ബീഹാറിലെ ദളിതര്‍


ഖുര്‍ആന്‍ പ്രകാരം ഇസ്‌ലാമിലെ ഒരു തരത്തിലുള്ള ആരാധനകള്‍ക്കും വിശ്വാസങ്ങള്‍ക്കും പുരുഷന്‍ സ്ത്രീ എന്നീ വേര്‍തിരിവ് ഇല്ലെന്ന നിലപാട് അന്ന് തന്നെ ജാമിദ ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി നിരീക്ഷണത്തിലാണ് ജാമിദ ടീച്ചറുടെ പ്രതികരണം.


ALSO READ: അഞ്ച് വര്‍ഷം മുന്‍പ് എന്റെ വീട്ടിലേക്ക് കടന്നുവന്ന ആ ഒമ്പതാം ക്ലാസുകാരി; ഹനാനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ


സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ തടസ്സം നില്‍ക്കുന്നത് പൗരോഹിത്യമാണെനും ജാമിദ ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ചേകന്നൂര്‍ മൗലവി വധം എന്‍.ഐ.എ അന്വേഷിക്കണമെന്നും ചടങ്ങില്‍ ജാമിദ ടീച്ചര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ പൊതു ഇടമാണെങ്കില്‍ അവിടെ സ്ത്രീകള്‍ക്ക് വിവേചനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണം.

We use cookies to give you the best possible experience. Learn more