| Sunday, 12th November 2017, 2:21 pm

'ഭര്‍ത്താവ് തന്നെ ഐ.എസില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു';വിവാഹം റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യുവതിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ തന്റെ വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യവുമായി യുവതി ഹൈക്കോടതിയില്‍. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് ഭര്‍ത്താവ് തന്നെ ലൈംഗിക അടിമയായി സിറിയയില്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭര്‍ത്താവ് മുഹമ്മദ് റിയാസ് (26) വ്യാജ രേഖകള്‍ ഉപയോഗിച്ച് തന്നെ നിര്‍ബന്ധപൂര്‍വ്വം സൗദി അറേബ്യയിലേക്ക് കൊണ്ടു പോയെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കടത്തിക്കൊണ്ടു പോവാനായിരുന്നു പദ്ധതിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.


Also Read: നിയമം നിയമത്തിന്റെ വഴിക്കല്ല; പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് രമേശ് ചെന്നിത്തല


കണ്ണൂര്‍ മാഹി സ്വദേശിയായ തന്റെ ഭര്‍ത്താവ് പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും യുവതി പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഒരു ഫ്‌ലാറ്റില്‍ മുറിയില്‍ ബന്ധിയാക്കപ്പെട്ട യുവതി മൊബൈല്‍ഫോണ്‍ സംഘടിപ്പിച്ച് തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുകയായിരുന്നുവെന്നു. കഴിഞ്ഞ മാസം ചില പ്രവാസികളുടെ സഹായത്തോടെ രക്ഷപ്പെട്ട് താന്‍ ഇന്ത്യയിലേക്ക് തിരികെ വരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പത്തനംതിട്ട സ്വദേശിയായ താന്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് റിയാസുമായി പരിചയത്തിലാവുന്നതെന്നും പിന്നീട് ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുമായി താന്‍ െൈലംഗികമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇത് രഹസ്യമായി ഷൂട്ട് ചെയ്ത റിയാസ് പിന്നീട് ബ്ലാക്ക്‌മെയിലിംഗ് നടത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.


Also Read: ഭാവിയെന്തെന്ന് എനിക്കറിയില്ല; ബാഴ്‌സലോണ വിട്ടാല്‍ താന്‍ പോവുക ഈ സ്വപ്ന ടീമിലേക്ക്; ആഗ്രഹം വെളിപ്പെടുത്തി ലയണല്‍ മെസി


വടക്കന്‍ കേരളത്തിലെ ഒരു മദ്രസയില്‍ ചേര്‍ത്ത് തന്നില്‍ ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് മതപരിവര്‍ത്തനം നടത്തുകയും 2016 മെയില്‍ ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ തങ്ങളുടെ വിവാഹം നടത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.

ഒരിക്കല്‍ ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ തനിക്ക് അവസരമുണ്ടായെങ്കിലും തന്റെ മാതാപിതാക്കള്‍ അനധികൃതമായി തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നാരോപിച്ച് റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെ വീണ്ടും ഇയാളുടെ കൂടെതന്നെ പോകേണ്ടി വന്നുവെന്നും ഓഗസ്റ്റില്‍ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് തന്നെ സൗദിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി പറയുന്നു.

അതേസമയം ഇപ്പോഴും സൗദിയില്‍ തന്നെയുള്ള റിയാസ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more