രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ മുതല്‍ കെ.അജിത, പി വത്സല വരെ; വനിതാ മതിലില്‍ പ്രമുഖരുടെ നീണ്ട നിര
womens wall
രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ മുതല്‍ കെ.അജിത, പി വത്സല വരെ; വനിതാ മതിലില്‍ പ്രമുഖരുടെ നീണ്ട നിര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2019, 6:01 pm

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീലക്ഷങ്ങള്‍ അണിനിരന്ന വനിതാ മതിലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താരങ്ങളും സാംസ്‌കാരിക പ്രമുഖകരും കണ്ണിചേര്‍ന്നു.

കോഴിക്കോട് ജില്ലയില്‍ കെ അജിത, പി വത്സല, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരന്നു. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ കണ്ണൂരില്‍ കണ്ണിയായി. മലപ്പുറത്ത് നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു.

Read Also : കാസര്‍കോട് വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം; റോഡരികില്‍ തീയിട്ടു

എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, കെ.പി.എസി ലളിത, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ് വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, കെ തുളസി എന്നിവരും അണിനിരന്നു.

പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ് വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമായി. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമായി.

Read Also : എതിര്‍പ്പുകളെ അവഗണിച്ച് സ്ത്രീകള്‍ ഒഴുകിയെത്തി; വനിതാ മതിലില്‍ മലപ്പുറത്ത് അണിനിരന്നത് ലക്ഷങ്ങള്‍

ആലപ്പുഴ ജില്ലയില്‍ സി.പി.ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.ആര്‍ സിന്ധു, സി.എസ് സുജാത, എം.എല്‍.എ മാരായ യു.പ്രതിഭ, വീണ ജോര്‍ജ്, വിപ്ലവ ഗായിക പി.കെ മേദിനി, സാഹിത്യകാരി എസ് ശാരദക്കുട്ടി, കെ.പി.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, വെള്ളാപ്പള്ളി നടേശന്റെ മകള്‍ വന്ദന, ഡോ പ്രിയ ദേവദത്ത്, മലയരയ സമാജം നേതാവ് പി.കെ സജീവിന്റെ ഭാര്യയും ഇടുക്കി ഡി.എം.ഒയുമായ ഡോ. എന്‍ പ്രിയ, മാന്നാര്‍ ഡി ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി സുജാത തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അണി ചേര്‍ന്നു.

തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്സിങ് ചാമ്പ്യന്‍ കെ സി ലേഖ, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ അണിനിരന്നു.

മലപ്പുറത്ത് നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയവര്‍ മതിലില്‍ അണിനിരന്നു.

കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. നാലിനു വനിതാ മതില്‍ രൂപപ്പെട്ടതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിതയും പി.വല്‍സലയും കോഴിക്കോട്ടും അണിനിരന്നു.