ഹര്‍മന്‍പ്രീതിന്റെ റെക്കോര്‍ഡ് തിരുത്തി സ്മൃതി മന്ദാന
Cricket
ഹര്‍മന്‍പ്രീതിന്റെ റെക്കോര്‍ഡ് തിരുത്തി സ്മൃതി മന്ദാന
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th November 2018, 9:47 am

ഗയാന: വനിതാ ലോക ട്വന്റി20 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മാസ്മരികി പ്രകടനം നടത്തിയ സ്മൃതി മന്ദാനയ്ക്ക് ഇന്ത്യന്‍ റെക്കോര്‍ഡ്. ട്വന്റി-20യില്‍ വനിതകളിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡാണ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡാണ് സ്മൃതി തിരുത്തിക്കുറിച്ചത്. ആറ് ഫോറും രണ്ട് സിക്‌സറും സഹിതം അര്‍ധസെഞ്ചുറി തികച്ച സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്.

Read Also: തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ സുരേന്ദ്രന്‍; വൈദ്യപരിശോധന റിപ്പോര്‍ട്ട് കാണിച്ച് സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ്

അര്‍ധ സെഞ്ചുറി തികച്ചതിനു പിന്നാലെ മോലിനെക്‌സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതിന് ഫീല്‍ഡ് അംപയര്‍ മന്ദാനയെ ഔട്ട് വിധിച്ചിരുന്നു. എന്നാല്‍ പവിലിയനിലേക്കു മടങ്ങുന്നതിനു തൊട്ടു മുന്‍പു റിവ്യുവിനു പോകാനുള്ള തീരുമാനം മന്ദാനയെ തുണയ്ക്കുകയായിരുന്നു. മന്ദനയെ 19ാം ഓവറിലാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 48 റണ്‍സിനാണ് ജയിച്ചത്. അടിച്ചു തകര്‍ത്ത ഓപ്പണര്‍ സ്മൃതി മന്ഥനയും (55 പന്തില്‍ 83, 9 ഫോര്‍, 3 സിക്‌സ്) വരിഞ്ഞു മുറുക്കിയ ബോളര്‍മാരുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി (27 പന്തില്‍ 43, മൂന്നു ഫോര്‍, മൂന്നു സിക്‌സ്). ഇരു ടീമുകളും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.