അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി-20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐ.സി.സി. 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഷെഡ്യൂളുകളാണ് സംഘാടകര്‍ പുറത്തിറക്കിയത്.
പാകിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുക. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍. പാകിസ്ഥാന്‍, ഇംഗ്ലണ്ട്്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം പിടിച്ചത്.
ഫെബ്രുവരി 11ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുക. ഫെബ്രുവരി 11ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പോരാട്ടത്തിന് ഇറങ്ങും.
ഫെബ്രുവരി 21 വരെ നടക്കുന്ന ഗ്രൂപ്പ് ഗെയ്മുകളില്‍ ഓരോ ടീമും അവരവരുടെ ഗ്രൂപ്പിലെ മറ്റ് നാല് ടീമുകളുമായി ഒരു തവണ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സെമി ഫൈനല്‍ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലില്‍ ഇടം നേടുക.
ഫെബ്രുവരി 26ന് കേപ്ടൗണിലാണ് വനിതാ ടി-20 ലോകകപ്പിന്റെ ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനങ്ങളുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം മത്സരിക്കും.
ഐ.സി.സി. വനിതാ ടി-20 ലോകകപ്പ് 2023 മത്സരങ്ങളുടെ മുഴുവന്‍ ലിസ്റ്റ്
ഫെബ്രുവരി 10 ദക്ഷിണാഫ്രിക്ക-ശ്രീലങ്ക
ഫെബ്രുവരി 11 വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട്
ഫെബ്രുവരി 11 ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ്
ഫെബ്രുവരി 12 ഇന്ത്യ – പാകിസ്ഥാന്‍
ഫെബ്രുവരി 12 ബംഗ്ലാദേശ് – ശ്രീലങ്ക
ഫെബ്രുവരി 13 അയര്‍ലന്‍ഡ് – ഇംഗ്ലണ്ട്
ഫെബ്രുവരി 13 ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ്
ഫെബ്രുവരി 14 ഓസ്ട്രേലിയ – ബംഗ്ലാദേശ്
ഫെബ്രുവരി 15 വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ
ഫെബ്രുവരി 15 പാകിസ്ഥാന്‍ – അയര്‍ലന്‍ഡ്
ഫെബ്രുവരി 16 ശ്രീലങ്കയ്ക്കെതിരെ -ഓസ്ട്രേലിയ
ഫെബ്രുവരി 17 ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ്
ഫെബ്രുവരി 17 വെസ്റ്റ് ഇന്‍ഡീസ് – അയര്‍ലന്‍ഡ്
ഫെബ്രുവരി 18 ഇംഗ്ലണ്ട് – ഇന്ത്യ
ഫെബ്രുവരി 18 ദക്ഷിണാഫ്രിക്ക -ഓസ്ട്രേലിയ
ഫെബ്രുവരി 19 പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ്
ഫെബ്രുവരി 19 ന്യൂസിലന്‍ഡ് – ശ്രീലങ്ക പാര്‍ള്‍
ഫെബ്രുവരി 20 അയര്‍ലന്‍ഡ് – ഇന്ത്യ
ഫെബ്രുവരി 21 ഇംഗ്ലണ്ട് – പാകിസ്ഥാന്‍
ഫെബ്രുവരി 21 ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ്
ഫെബ്രുവരി 23 സെമി-ഫൈനല്‍ 1
ഫെബ്രുവരി 24 റിസര്‍വ് ദിനം
ഫെബ്രുവരി 24 സെമി-ഫൈനല്‍ 2
ഫെബ്രുവരി 25 റിസര്‍വ് ദിനം
ഫെബ്രുവരി 26 ഫൈനല്‍
ഫെബ്രുവരി 27 റിസര്‍വ് ദിനം
Content Highlights: Women’s T20 world cup 2023 full schedule