സാമൂഹിക സുരക്ഷയില്ല; സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്
national news
സാമൂഹിക സുരക്ഷയില്ല; സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ പിന്നോട്ടെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th March 2020, 11:17 am

ഗുവാഹത്തി: രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2006ല്‍ 37 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്തിരുന്നതെങ്കില്‍ 2019ല്‍ അത് 18 ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആസാദി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടനുസരിച്ച് സാമ്പത്തിക പങ്കാളിത്തവും അവസരവും സംബന്ധിച്ച 153 രാജ്യങ്ങളിടെ പട്ടികയില്‍ 149-ാം സ്ഥാനത്താണ് ഇന്ത്യ. ലിംഗവ്യത്യാസങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇതിന് പരിഹാരമായി ആസാദി ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യടപ്പെട്ടിരിക്കുന്നത്.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നത് ഇന്ത്യന്‍ ജി.ഡി.പിയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് വ്യക്തമാക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക സുരക്ഷയിലുണ്ടാകുന്ന വീഴ്ചയാണ് സ്ത്രീ തൊഴിലാളികളെ തൊഴിലിടങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നതെന്നും ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ