| Thursday, 2nd August 2018, 4:19 pm

'പന്ത്രണ്ട് വയസുമുതല്‍ മൂന്ന് വര്‍ഷക്കാലം ആ മൃഗത്തിന്റെ പിടിയിലായിരുന്നു'; അച്ഛന്റെ ജേഷ്ഠനില്‍ നിന്നും നേരിട്ട ലൈംഗിക പീഡനം തുറന്ന് പറഞ്ഞ് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സ്വന്തം പിതാവിന്റെ ജേഷ്ഠനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക പീഡനം തുറന്നുപറഞ്ഞ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തുറന്ന് പറയാനൊരു പ്ലാറ്റ്‌ഫോം കിട്ടിയില്ലെന്ന് വരാമെന്നും ആകെ ഭ്രാന്ത് പിടിച്ചൊരു അവസ്ഥയിലാണ് താനെന്നും പറഞ്ഞാണ് യുവതിയുടെ പോസ്റ്റ്.

പന്ത്രണ്ട് വയസുമുതല്‍ മൂന്ന് വര്‍ഷക്കാലം അച്ഛന്റെ ചേട്ടന്‍ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നു. വിവാഹിതനായ അദ്ദേഹം ബാംഗ്ലൂരില്‍ നിന്നും നാട്ടിലെത്തുന്ന വേളയിലായിരുന്നു പീഡനമെന്നും യുവതി കുറിപ്പില്‍ പറയുന്നു.


“നീ പാക്കിസ്ഥാനിയാണ്, അതുകൊണ്ടാണ് താടി വടിക്കാത്തത്”; മുസ്‌ലീം യുവാവിനെ കെട്ടിയിട്ട് താടിവടിപ്പിച്ചതായി പരാതി


ആദ്യമായി പിരീഡ് ആയ ദിനമായിരുന്നു അതെന്നും ഒറ്റമുറി മാത്രമുള്ള കൊച്ചുവീട്ടില്‍ വെച്ചായിരുന്നു താന്‍ ആദ്യമായി ലൈംഗിക അതിക്രമത്തിന് ഇരയായതെന്നും യുവതി പറയുന്നു.

എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു പിറ്റേദിവസം അയാളുടെ പെരുമാറ്റം. പിന്നീട് അയാള്‍ ബാംഗ്ലൂരിലേക്ക് തിരിച്ചുപോയതേ ഇല്ല. പിന്നീടിങ്ങോട്ടുള്ള ജീവിതം അയാളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു.

ഇക്കാര്യങ്ങള്‍ ആരോടും തുറന്നുപറയാന്‍ തനിക്ക് ഒരു വഴിയും ഇല്ലായിരുന്നെന്നും വീട്ടില്‍ അയാള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കി വീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നെന്നും ഉപദ്രവിക്കുമ്പോഴൊക്കെ അയാള്‍ വീട്ടിലേക്ക് പണം എറിഞ്ഞുകൊണ്ടിരുന്നെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ആ ദിനങ്ങളെ എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നും ലോകത്തെ എല്ലാ ആണുങ്ങളെയും ആള്‍ക്കൂട്ടത്തേയും പേടിച്ചുകൊണ്ടായിരുന്നു ജീവിതമെന്നും സ്വന്തം അച്ഛനെ കാണുമ്പോള്‍ പോലും ആ സമയത്ത് താന്‍ ഭയപ്പെട്ടിരുന്നെന്നും യുവതി പറയുന്നു.

പതിനഞ്ചാമത്തെ വയസില്‍ വീടുമാറുമ്പോഴേക്കും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കുറച്ചൊക്കെ ധാരണ വരികയും അയാളെ പുതിയ വീട്ടിലേക്ക് കയറ്റില്ലെന്നു താന്‍ കര്‍ശനമായ തീരുമാനം എടുക്കുകയും ചെയ്തിരുന്നെന്നും ഇപ്പോഴും ബാംഗ്ലൂരില്‍ എവിടെയോ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നും യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറേ ദിവസങ്ങളായി തുറന്നുപറച്ചിലുകള്‍ നടത്തുന്ന ശക്തരായ സ്ത്രീകളാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞുകൊണ്ടാണ് യുവതി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more