| Monday, 8th October 2018, 7:14 pm

'മണ്ഡലകാലം തീരുന്നതിന് മുന്‍പ് തന്നെ ശബരിമലയില്‍ പോകും'; ശബരിമല വിധിയെ സ്വാഗതം ചെയത് വനിതാ പൂജാരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഒരു കൂട്ടം വനിതാ പൂജാരികള്‍. തിരുവന്തപുരത്തും പാലക്കാടുമായി പ്രവര്‍ത്തിക്കുന്ന ഏകലവ്യ ആശ്രമത്തിലെ വനിതാ പൂജാരികളെ ഉദ്ധരിച്ച് സ്‌ക്രോള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ത്തവമുള്ള സമയത്തും ആശ്രമത്തിനുളളില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. എത്രയും പെട്ടെന്ന് ശബരിമലയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ അഞ്ച് സ്ത്രീ പൂജാരികളും. ആര്‍ത്തവ അശുദ്ധിയെ കുറിച്ചുള്ള കെട്ടുക്കഥകള്‍ ഇല്ലാതാക്കാന്‍ ഈ വിധി സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ALSO READ: ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം: സീതാറം യെച്ചൂരി

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കേണ്ടതില്ലെന്നും പൂജാവേളകളില്‍ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

1988ല്‍ സന്ന്യാസിയായ അശ്വതി തിരുനാളിന്റെ പേരില്‍ തുടങ്ങിയ ആശ്രമം ദ്രാവിഡ യോഗയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഒപ്പം മത സൗഹാര്‍ദ്ദവും സ്ത്രീകള്‍ക്ക് തപസ്യ പദവിയും നല്‍കുന്നു. ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് അശ്വതി തിരുന്നാള്‍ സ്ത്രീകളെ പൂജാരികളായി നിയോഗിച്ചത്.

അശ്വതി സുധ

നീണ്ട അഞ്ച് വര്‍ഷത്തെ കഠിനമായ പരിശീലനത്തിന് ശേഷം 1993 ല്‍ ഇദ്ദേഹം അഞ്ച് സ്ത്രീകളെ പൂജാരികളായി നിയമിച്ചു.

നിലവില്‍ അശ്വതി രാധ, അശ്വതി സുധ, അശ്വിത ലക്ഷ്മി എന്നിവര്‍ ആശ്രമത്തിലെ ഓരോ ശാഖകളുടെ ചുമതല വഹിക്കുന്നുണ്ട്. അശ്വതി ചിത്ര, അശ്വതി ഷീല എന്നിവര്‍ ഒരുമിച്ച് ഒരു ശാഖയിലും പൂജ ചെയ്യുന്നു.

ആര്‍ത്തവമുള്ള സമയത്ത് ആശ്രമത്തില്‍ വന്ന് പ്രാര്‍ത്ഥിക്കാനോ ഉള്ളില്‍ കയറാനോ ഇവിടെ തടസ്സമില്ല. ആര്‍ത്തവ സമയങ്ങളില്‍ ഇവിടെ ധാരാളം പെണ്‍കുട്ടികള്‍ വരാറുണ്ടെന്നും അവരെ തടയാറില്ലെന്നും 48 കാരിയായ രാധ പറയുന്നു.

ALSO READ: ശബരിമല; ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല: കാനം രാജേന്ദ്രന്‍

ആര്‍ത്തവ സമയത്ത് ആശ്രമത്തിനുള്ളില്‍ പൂജ ചെയ്യാറില്ലെങ്കിലും ഉള്ളില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു.

“ആര്‍ത്തവ സമയത്ത് പൂജ ചെയ്യുന്നത് പാപമൊന്നുമല്ല. പക്ഷേ ഞാന്‍ സ്വയം ഒഴിഞ്ഞുനില്‍ക്കുന്നതാണ്. കാരണം ആ സമയത്ത് എനിക്ക് പൂര്‍ണ്ണമായും അതില്‍ ശ്രദ്ധ കൊണ്ടുവരാന്‍ സാധിക്കില്ല. പകരം ഞാന്‍ ഉള്ളില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സ്വയം ദൈവത്തിന് സമര്‍പ്പിക്കുന്ന ഭക്തര്‍ക്ക് ആര്‍ത്തവമൊന്നും ഒരു പ്രശ്നമേയല്ല.”-അശ്വതി രാധ പറയുന്നു.

ALSO READ: മതനിന്ദ കേസ്; നീതി തേടിയുള്ള അസിയ ബീബിയുടെ അവസാന അപ്പീല്‍ ഇന്ന്

വൈകാരികമായ അസ്വസ്ഥതകളാല്‍ ആര്‍ത്തവ സമയത്ത് പൂജ ചെയ്യാറില്ലെങ്കിലും ആശ്രമത്തിനുള്ളില്‍ കയറുന്നതിന് വിലക്കുകളില്ലെന്ന് ലക്ഷ്മിയും സുധയും ആവര്‍ത്തിക്കുന്നു. അത് സ്വകാര്യമായ തീരുമാനമാണെന്നും ഇരുവരും പറയുന്നു.

അതേസമയം ഹിന്ദുമതം ആര്‍ത്തവത്തെ ഭ്രഷ്ടായി കണക്കാക്കിയിട്ടില്ലെന്നും ആര്‍ത്തവസമയങ്ങളില്‍ പൂജ ചെയ്യുന്നതില്‍ നിന്ന് ആശ്രമത്തിലെ സ്ത്രീ പൂജാരികളെ വിലക്കിയിട്ടില്ലെന്നും അശ്വതി തിരുനാള്‍ പറയുന്നു.

“ശരീരത്തിലെ ബുദ്ധിമുട്ടുകള്‍ മൂലം അവര്‍ സ്വയം ഒഴിഞ്ഞുനില്‍ക്കുന്നതാണ്. ഇനി ആര്‍ത്തവമുള്ളപ്പോള്‍ പൂജ ചെയ്യാന്‍ തയ്യാറായാല്‍ അതില്‍ നിന്നും അവരെ തടയാന്‍ ആര്‍ക്കും കഴിയില്ല.”

മണ്ഡലകാലം തീരുന്നതിന് മുന്‍പ് തന്നെ ശബരിമലയില്‍ പോകുമെന്നും ഇത് തങ്ങളുടെ ആഗ്രഹമാണെന്നും ലക്ഷ്മിയും സുധയും പറയുന്നു.

ആരോഗ്യമുള്ള യൗവന കാലഘട്ടങ്ങളില്‍ ശ്രീകോവില്‍ സന്ദര്‍ശിക്കാന്‍ തരത്തിലുള്ള വിധിയാണിത്. ഈ സമയത്ത് പോകുമ്പോള്‍ തീര്‍ത്ഥാടന നേരങ്ങളില്‍ ആരെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ടാവില്ല. തീര്‍ച്ചയായും ഞാന്‍ ശബരിമലയില്‍ പോകും. -അശ്വതി രാധ കൂട്ടിച്ചേര്‍ത്തു.

ALSO READ: ചാരവൃത്തിക്കേസില്‍ ബ്രഹ്മോസ് യൂണിറ്റിലെ ജീവനക്കാരന്‍ അറസ്റ്റില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് സംശയം

ആര്‍ത്തവ രക്തമോ ആര്‍ത്തവമുള്ള സ്ത്രീകളോ അശുദ്ധമല്ലെന്ന് തെളിവു സഹിതം താന്‍ അവരെ പഠിപ്പിച്ചു. ഇത് അവരുടെ ആത്മധൈര്യം വര്‍ദ്ധിപ്പിച്ചുവെന്നും പൂജകാര്യങ്ങള്‍ വളരെ വേഗം പഠിച്ചെടുത്തുവെന്നും അശ്വതി തിരുനാള്‍ പറയുന്നു.

സന്ന്യാസിയാകുന്നതിന് മുമ്പ് ശശികുമാര്‍ എന്നായിരുന്നു അശ്വതി തിരുനാളിന്റെ പേര്. 1970 കളില്‍ മലയാളത്തിലെ ചലച്ചിത്ര സംവിധായകരോടൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആശ്രമം തുടങ്ങിയതിന് ശേഷമാണ് ശശികുമാര്‍, സ്വാമി അശ്വിത തിരുനാള്‍ എന്ന് പേര് മാറ്റിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more