| Sunday, 7th October 2018, 9:39 pm

പമ്പയില്‍ സംരക്ഷണച്ചുമതല വനിതാ പൊലീസിന്; സന്നിധാനത്ത് ക്രമസമാധാനച്ചുമതല പുരുഷ പൊലീസ് നിര്‍വഹിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ വനിതപ്പൊലീസുകാരെ ചുമതലപ്പെടുത്തുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് വനിതാ ഉദ്യോസ്ഥര്‍ക്കുള്ള ക്രമസമാധാന ചുമതല പമ്പയില്‍ മാത്രമായി ഒതുക്കിയത്. മാത്രമല്ല സന്നിധാനത്ത് വനിത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുവെന്നും അതുതടയണമെന്നതടക്കമുള്ള വ്യാജപ്രചരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലുമാണ് പുതിയ തിരുമാനം.

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ വനിത ജീവനക്കാരെ നിയോഗിക്കണമെന്ന് ദേവസ്വം കമ്മീഷ്ണറുടെ സര്‍ക്കുലര്‍ നേരത്തെ പുറത്ത് വന്നിരുന്നു. തീര്‍ത്ഥാടന സമയത്തും മാസപൂജ സമയത്തും ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാരേയും എംപ്ലോയ്‌മെന്റ് വഴി എത്തിയ വനിതാ ജീവനക്കാരേയും നിയമിക്കാനാണ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.

ALSO READ:ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; അഞ്ച് ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തന്ത്രികുടുംബം സഹകരിക്കില്ലെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരിക്കെ തന്ത്രികുടുംബത്തിന്റെ പിന്‍മാറ്റം ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ കേരളത്തില്‍ നിന്നുള്ള വനിതാ പൊലീസുകാര്‍ ശബരിമലയില്‍ ജോലി ചെയ്യില്ലെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇങ്ങനയൊരു സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് ഡി.ജി.പി.ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more