സന്നിധാനത്ത് 15 വനിതാ പൊലീസുകാരെത്തി
Sabarimala women entry
സന്നിധാനത്ത് 15 വനിതാ പൊലീസുകാരെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th November 2018, 7:57 am

ശബരിമല: ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പൊലീസുകാര്‍ സന്നിധാനത്തെത്തി. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്.

50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും.

ALSO READ: യുവതികളെ കയറ്റാന്‍ സി.പി.ഐ.എം നേതാക്കള്‍ വീടുകള്‍ കയറുന്നെന്ന് ജനം ടി.വിയുടെ വ്യാജ വാര്‍ത്ത; കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് സി.പി.ഐ.എം

ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു.

തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്.

WATCH THIS VIDEO: