തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ തുറന്ന ജയില്‍ പൂജപ്പുരയില്‍ ഇന്ന് തുറക്കും. സംസ്ഥാനത്തെ ജയിലുകളില്‍ 225 വനിതാ തടവുകാരാണ് കഴിയുന്നത്. ഇതില്‍ 174 പേര്‍ വിചാരണ തടവുകാരും 51 പേര്‍ വിവിധ കേസുകളില്‍ കോടതി ശിക്ഷിച്ചവരുമാണ്.[]
ജീവപര്യന്തം തടവുകാരെയാണ് തുറന്ന ജയിലിലേക്ക് മാറ്റുന്നത്. വനിതാ തടവുകാര്‍ക്ക് പ്രതിദിനം 117രൂപ വരെ വേതനം നല്‍കും. ബന്ധുക്കള്‍ക്ക് വന്ന് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
കിച്ചണ്‍ വര്‍ക്‌സ്, ക്ലീനിങ് ആന്‍ഡ് ഗാര്‍ഡനിങ്, സോപ്പ്- ഡിറ്റര്‍ജന്റ്- ഫിനോയില്‍- ഡിഷ്‌വാഷ് നിര്‍മാണം, വിവിധതരം കൃഷികള്‍ എന്നിവയിലെല്ലാം പരിശീലനം നല്‍കും. ഇന്ന് ഉച്ചയ്ക്ക് 12ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പുരുഷന്‍മാര്‍ക്കായി തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലും തൃശൂര്‍ ചീമേനിയിലും പ്രവര്‍ത്തിക്കുന്ന തുറന്ന ജയിലുകള്‍ക്ക് പുറമേയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വനിതാ തുറന്ന ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വനിതാ തടവുകാരുടെ ഭര്‍ത്താവ് തുറന്ന ജയിലില്‍ കഴിയുന്നുണ്ടെങ്കില്‍ ഇരുവരെയും ഒരുമിച്ചു താമസിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് അറിയിച്ചു.