ന്യൂദല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹവും റിസപ്ഷനുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ഇറ്റലിയിലെ ടസ്‌കാനിയില്‍ വച്ച് വളരെ അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചായിരുന്നു വിരാടും അനുഷ്‌കയും വിവാഹിതരായത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഇരുവരും മുംബൈയില്‍ റിസപ്ഷന്‍ ഒരുക്കിയിരുന്നു. എന്നാല്‍ റിസപ്ഷന് പിന്നാലെ അനുഷ്‌കയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നെറ്റിയില്‍ സിന്ദുരം തൊട്ടതിനാണ് അനുഷ്‌കയ്‌ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. സിന്ദുരം പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിരുന്നിലെ വിരാടിന്റേയും അനുഷ്‌കയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ വിദേശത്ത് വച്ച് വിവാഹിതരായതിന് വിരാടിനേയും അനുഷ്‌കയേയും രാജ്യദ്രോഹികളെന്ന് ബി.ജെ.പി എം.എല്‍.എ വിളിച്ചതും വിവാദമായിരുന്നു. സിന്ദൂരം തൊട്ടത് സ്ത്രി വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് നിരവധി സ്ത്രീകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, അനുഷ്‌കയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തയിട്ടുണ്ട്.
ക്രിക്കറ്റ് രംഗത്തു നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം ഒരുപാട് താരങ്ങള്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചുവന്ന സാരി ധരിച്ച് നെറുകയില്‍ സിന്ദുരം തൊട്ട് വിരാടിനൊപ്പം നില്‍ക്കുന്ന അനുഷ്‌കയുടെ ചിത്രം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. സിന്ദൂരം ധരിച്ചതിലൂടെ അനുഷ്‌ക പുരുഷാധിപത്യത്തെ അംഗീകരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം ഇന്ത്യയ്‌ക്കൊപ്പം അനുഷ്‌കയും കേപ്പ് ടൗണിലെത്തിയിട്ടുണ്ട്.