മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മേനക. ഒരുകാലത്ത് മലയാള സിനിമയില്‍ മേനകയില്ലാത്ത ചിത്രങ്ങള്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.
സൗന്ദര്യത്തിന്റെ കാര്യത്തിലും അഭിയത്തിന്റെ കാര്യത്തിലും മേനകക്ക് ഒരുപകരക്കാരിയെ മലയാള സിനിമയില്‍ കണ്ടെത്തുക എന്നത് അസാധ്യമായിട്ടുള്ളൊരു കാര്യമാണ്. പ്രേംനസീര്‍ അടക്കമുള്ള മുന്‍നിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച ആര്‍ജ്ജവം എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
വനിതാ അഭിനേതാക്കള്‍ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ എല്ലാ പുരുഷന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക വേദിയില്‍ സംസാരിക്കുന്നത്.
‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല.
സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.
1980ല്‍ രാമായി വയസുക്ക് വന്താച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനുശേഷം കെ.എസ്. സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മലായളത്തിലേക്കെത്തി.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി 120 ഓളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മേനക.
Content Highlights: Women need a man to be their driver when they travel: Menaka