ഇന്‍ഡോര്‍: നഗരങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്ന് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തയ്യാറാവുന്നില്ലെന്ന് മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേല്‍.
ഇന്‍ഡോറിലെ കാശിപുരിയിലുള്ള അംഗന്‍വാടി സെന്ററില്‍ നടന്ന ചടങ്ങിലായിരുന്നു ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവന. “”ഈ കാലത്തും സൗന്ദര്യം നഷ്ടപ്പെടും എന്ന് ഭയന്ന് നഗരങ്ങളിലെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നില്ല, അവര്‍ കുപ്പിയിലാണ് കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കുന്നത്””, ബെന്‍ പറഞ്ഞു.
കുപ്പിപാല്‍ കുടിക്കുന്ന കുട്ടികളുടെ മുഖം കുപ്പി പോലെയാവുമെന്നും ബെന്‍ കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് സ്‌കീമുകള്‍ പ്രയോജനപ്പെടുത്താന്‍ അംഗന്‍വാടി സെന്ററുകളില്‍ പേര് രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും ആനന്ദി ബെന്നിന്റെ പ്രസ്താവനയിലുണ്ട്. ശുദ്ധമായ പാചകവാതകത്തിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുക വഴി ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാന മന്ത്രിയുടെ ഉജ്ജ്വല യോജന പ്രയോജനപ്പെടുത്തണമെന്നും മധ്യപ്രദേശ് മന്ത്രി സ്ത്രീകളോട് ആവശ്യപ്പെട്ടു.