| Wednesday, 1st August 2018, 9:05 am

ലോകകപ്പ് ഹോക്കിയില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍; ക്വാര്‍ട്ടറില്‍ അയര്‍ലന്റ്- ഇന്ത്യ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ലീ വാലി: ലോകകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യക്കായി ലാല്രെംസിയാമി (9), നേഹാ ഗോയല്‍ (45), വന്ദന കതാരിയ (55) എന്നിവര്‍ ഗോള്‍ നേടി. പൂള്‍ ഘട്ടത്തില്‍ തപ്പിത്തടഞ്ഞ് നോക്കൗട്ടിലെത്തിയ ഇന്ത്യ, ഇറ്റലിയ്‌ക്കെതിരെ വിശ്വരൂപം പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ എതിരാളികളുടെ ആക്രമണങ്ങള്‍ക്ക് കൃത്യമായി തടയിടുകയും ചെയ്തു. ടീം റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ പിന്നിലാണെങ്കിലും ഈ ലോകകപ്പില്‍ കരുത്തരായ ദക്ഷിണകൊറിയേയും ചൈനയേയും മറികടന്നാണ് ഇറ്റലി ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങിയത്.

ALSO READ: കെണിയൊരുക്കി കൊഹ്‌ലിയെ പൂട്ടണമെന്ന് മൈക്കല്‍ വോണ്‍; ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് ജഡേജ

മികച്ച കളി പുറത്തെടുത്തെങ്കിലും പ്രതിരോധത്തിലെ പിഴവാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്.

നെതര്‍ലാന്റിനോട് 12 ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം ഇറ്റാലിയന്‍ പ്രതിരോധത്തില്‍ മുഴച്ചുനിന്നു. ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ അയര്‍ലന്റാണ് എതിരാളികള്‍.

പൂള്‍ ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമാണ് അയര്‍ലന്റ്. 1978ലെ മാഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഹോക്കിയില്‍ അവസാന എട്ടിലെത്തുന്നത്. അന്ന് ഇന്ത്യന്‍ വനിതകള്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more