| Wednesday, 8th July 2020, 10:16 am

നന്മയുടെ മുഖം; കാഴ്ചയിലാത്ത വൃദ്ധനെ കൈപിടിച്ച് ബസില്‍ കയറ്റി യുവതി; വൈറലായി വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: ബസ് കയറാനാകാതെ റോഡരികില്‍ നിന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു.

ആരുടേയും സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ നിന്ന ഇദ്ദേഹത്തെ ഒരു യുവതി ബസില്‍ കയറ്റുന്നതാണ് വീഡിയോ.

നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിനടുത്തേക്ക് യുവതി ഓടിയെത്തുന്നതും കണ്ടക്ടറോട് എന്തോ പറഞ്ഞതിന് ശേഷം തിരിച്ചോടി വൃദ്ധനെ കൈപിടിച്ച് ബസിനടുത്ത് എത്തിച്ച് ബസില്‍ കയറ്റുന്നതും ഇതിന് ശേഷം തിരിഞ്ഞു നടന്നുപോകുന്നതുമാണ് വീഡിയോ.

തിരുവല്ല ജോളി സില്‍ക്ക്‌സ് ജീവനക്കാരിയാണ് ഇതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പേരറിയാത്ത സഹോദരിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറയിക്കുകയാണെന്നും ആ വലിയ മനസിന് നന്മകള്‍ നേരുന്നെന്നുമാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. ഈ കൊവിഡ് കാലത്ത് കാണുന്ന നല്ല കാഴ്ചയെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more