കൊച്ചി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും, വനാവകാശവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന “സ്ത്രീകളുടെ വില്ലുവണ്ടി യാത്ര” ഡിസംബർ 16ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നും ആരംഭിക്കും.
യാത്രക്ക് മുന്നോടിയായി ഡിസംബർ 15 ശനിയാഴ്ച്ച വില്ലുവണ്ടിയാത്രയുടെ പ്രഖ്യാപന സമ്മേളനം വഞ്ചിസ്‌ക്വയറിൽ മൂന്നു മണിക്ക് സംഘടിപ്പിക്കുമെന്നും പരിപാടിയുടെ സംഘാടകരായ അഡ്വ. ജെസിൻ, അഡ്വ.നന്ദിനി, രേഖാരാജ്, കുഞ്ഞമ്മ മൈക്കിൾ, മേരി ലിഡിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Also Read ഒടുവില്‍ പ്രഖ്യാപനം വന്നു; അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി
ഭരണഘടനാ നിർമ്മാണ അസ്സംബ്ലിയിൽ സ്ത്രീകളെ പ്രതിനിധീകരിച്ച ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധനാണ് പരിപാടി ഉത്‌ഘാടനം ചെയ്യുക. ശബരിമലയിൽ നിന്നും തന്ത്രികൾ പടിയിറങ്ങണമെന്നും ആദിവാസികൾക്ക് മുൻപുണ്ടായിരുന്ന അവകാശങ്ങളും അധികാരങ്ങളും തിരികെ നൽകണമെന്നുമുള്ള മുദ്രാവാക്യം ഉയർത്തി, ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് സ്ത്രീകളുടെ ഈ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിക്കും.
Also Read വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി
പ്രഖ്യാപന സമ്മേളനത്തിൽ ചിത്രരചന, സമരകവിതാ അവതരണം, തെരുവുനാടകം, പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടായിരിക്കും. മീര വേലായുധൻ, രേഖ രാജ്, പ്രൊഫ. പി. ഗീത, ഡോക്ടർ സജിത, ശീതൾ ശ്യാം, മാഗ്ലിൻ ഫിലോമിന, കുഞ്ഞമ്മ മൈക്കിൾ, വിനീത വിജയൻ, സുചിത്ര, ബിന്ദു തങ്കം കല്യാണി, മഞ്ജു, അഡ്വ. ടി.ബി. മിനി, കെ.പി. കവിത, അഡ്വ. ഭദ്രകുമാരി, അഡ്വ. നന്ദിനി, കവിത എസ്, ഉമ എം.എൻ, മായാ പ്രമോദ്, മൃദുല ദേവി ശശിധരൻ, അഡ്വ. ജെസിൻ, ദിവ്യ കുളത്തിങ്കൽ, ചിത്ര നിലമ്പൂർ, അഡ്വ. വിജയമ്മ, സുൾഫത്ത് ടീച്ചർ, റംസീന ഉമൈബ, യാമിനി പരമേശ്വരൻ, ജംഷീന മുല്ലപ്പാട്ട് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.