ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയതു.
നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത്. ഇവര്‍ തന്നെയാണ് ദൃശ്യങ്ങളെടുത്തതെന്നും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുവന്ന നാല്‍വര്‍ സംഘം കാട്ടില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ആക്രമണത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് തങ്ങള്‍ വൈറലാക്കുമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ആകാശ്, രാഹുല്‍ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
“ഒരു യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനുപിന്നില്‍ ആരാണെന്നും സംഭവമെന്താണെന്നും അേന്വഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.” ഉന്നാവോയിലെ പൊലീസ് ഉദ്യോഗസ്ഥനായ അനൂപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് 25 കാരനെ അറസ്റ്റു ചെയ്തതും ഉന്നാവോയിലായിരുന്നു.
ഉന്നാവോ എം.എല്‍.എ കുല്‍ദീപ് സെംഗര്‍ ബലാത്സംഗക്കേസില്‍ പ്രതിയാണ്. നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി എം.എല്‍.എയായ സെംഗാറിന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.
എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.
WATCH THIS VIDEO: