യു.എസ് വിമാനത്താവളത്തില്‍ യുവതിയെ നഗ്നയാക്കി പരിശോധിച്ച് ജയിലിലടച്ചതായ് പരാതി
World
യു.എസ് വിമാനത്താവളത്തില്‍ യുവതിയെ നഗ്നയാക്കി പരിശോധിച്ച് ജയിലിലടച്ചതായ് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 8:30 am

 

മെല്‍ബണ്‍: യു.എസിലെ ഹൊണൊലുലു വിമാനത്താവളത്തില്‍ ഓസ്‌ട്രേലിയന്‍ യുവതിയെ നഗ്നയാക്കി പരിശോധിച്ച് ജയിലിലടച്ചതായ് പരാതി. അവധിക്കാലം ചെലവഴിക്കാനായി അമേരിക്കയിലെത്തിയ മോളി ഹില്‍ എന്ന 26 കാരിക്കാണ് ദുരനുഭവം ഉണ്ടായത്.


Dont miss ‘അര്‍ണബ് പുറത്ത് വിട്ട ടേപ്പുകള്‍ മോഷ്ടിച്ചത്’; പ്രസ്താവനയുമായ് ബി.സി.സി.എല്‍


വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യാഗസ്ഥര്‍ തന്നെ നഗ്നയാക്കി പരിശോധിച്ചെന്നും ഒരു ദിവസം ജയിലിലടച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ റോസ് മൈഡിലിനൊപ്പം ഹവായിലേക്ക് പോകവേയാണ് ഇമിഗ്രേഷന്‍ വിഭാഗം യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്.

ഡയറിയില്‍ “ജോലി സ്ഥലത്തെ അവസാന ദിനം” എന്നു എഴുതിയതാണ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയറിയിലെ വാചകങ്ങള്‍ കണ്ട് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനാണ് മോളി ഉദ്ദേശിക്കുന്നതെന്നു കരുതിയാണ് ആറു മണിക്കൂറത്തെ പരിശോധനയ്ക്ക് ശേഷം ഇവരെ ജയിലിലടക്കുന്നത്.


Also read ‘ദിവ്യജ്യോതി മനുഷ്യസൃഷ്ടി, ആകാശത്തെ നക്ഷത്രത്തിന്റെ സ്വിച്ച് പരബ്രഹ്മത്തിന്റെ കയ്യില്‍’; മകരവിളക്ക് തെളിയിച്ചത് പമ്പ മേല്‍ശാന്തിയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍


ചോദ്യം ചെയ്യലിനിടെ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കൊപ്പം ജയിലിടക്കുകയും ചെയ്തു. സിഡ്‌നിയിലേക്ക് ടിക്കറ്റെടുത്ത് മടങ്ങനാവശ്യപ്പെട്ടാണ് മോളിയെ പിന്നീട് വിട്ടയക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ നടപടിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് മോളി.