| Tuesday, 6th September 2016, 9:43 pm

സതിയും ശബരിമലയും ഹാജി അലി ദര്‍ഗ്ഗയും ഉയര്‍ത്തുന്ന പൗരത്വസങ്കല്‍പ ഭാവനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുപ്പത് വര്‍ഷം മുമ്പ്, 1987ല്‍ പതിനെട്ടു വയസ്സുള്ള രൂപ് കന്‍വാറിനെ ഭര്‍ത്താവിന്റെ ചിതയിലിട്ട് കൊന്നപ്പോള്‍ ജയ്പൂര്‍ നഗരത്തില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തില്‍ മൂവായിരത്തോളം സ്ത്രീകള്‍ മാത്രം പങ്കെടുത്തപ്പോള്‍ തൊടടുത്ത ദിവസം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എഴുപതിനായിരം പേരാണ് സതി ദേവിക്കുവേണ്ടിയും വിശ്വാസ സംരക്ഷണത്തിനുവേണ്ടിയും ജയ്പൂര്‍ നഗരത്തിലിറങ്ങിയത്. ക്ഷേത്രമുണ്ടാക്കാന്‍ അന്നത്തെ 30 ലക്ഷം രൂപയാണ് ദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞുകിട്ടിയത്.

ഇത്തരം എതിര്‍പ്പുകളൊക്കെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. 1929 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 15 ആയി നിശ്ചയിച്ച ശൈശവ വിവാഹ നിരോധന നിയമത്തിനെതിരെ മുസ്‌ലിം യാഥാതിസ്ഥികരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് ഉണ്ടായത്. ആ എതിര്‍പ്പുകളെ ശമിപ്പിക്കാനാണ് 1937 ല്‍ ശരിയത്ത് നിയമം കൊണ്ടുവന്നത്.

മതപരമായആചാരവിശ്വാസങ്ങളില്‍ ഗവണ്‍മെന്റ് എന്തിനിടപെടുന്നു എന്നാണ് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്? സ്ത്രീകള്‍ക്ക് ഹാജി അലി ദര്‍ഗ്ഗയുടെ ഉള്ളിലേക്ക് പ്രവേശനം അനുവദിച്ച മുബൈ ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നവരുടെ ചോദ്യവും ഇതുതന്നെ.

വിശ്വാസികളുടെ വികാരത്തെയും പാരമ്പര്യത്തെയും മുറിപ്പെടുത്താതെ, എല്ലാവരുടെയും സമ്മതി നേടിയല്ല പല സാമൂഹ്യപരിഷ്‌കാരങ്ങളും സാധ്യമായിട്ടുളളത്. ഏതു മാറ്റത്തിനും അതതു കാലത്തെ വലിയ വിഭാഗം ജനങ്ങളുടെ കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്.

ക്രൂരമായ സതി ആചാരത്തിന്റെ കാര്യം നോക്കുക. 1829 ല്‍ സതി നിരോധിച്ചപ്പോള്‍ നിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ജോദ്പൂരില്‍ നിന്നുമാത്രം 800 പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പ്രിവി കൗണ്‍സിലിന് സമര്‍പ്പിക്കുകയുണ്ടായി. കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയുടെ മതവിശ്വാസങ്ങളില്‍ എന്തിനിടപെടുന്നു എന്നായിരുന്നു അന്നും പലരും ഉയര്‍ത്തിയ ചോദ്യം.

അതേ ചോദ്യം ആധുനിക കാലത്ത് ക്ലോഡ് അല്‍വാരിസിനെപ്പോലുള്ള ചിന്തകരും ഉന്നയിച്ചിട്ടുള്ളത് വായിച്ചിട്ടുണ്ട്. 1832ല്‍ പ്രിവി കൗണ്‍സില്‍ ആ ആവശ്യം തള്ളിക്കളഞ്ഞതോടു കൂടിയാണ് ബ്രിട്ടീഷ് ഇന്ത്യയിലെമ്പാടും സതി നിരോധനം പ്രാവര്‍ത്തികമാകുന്നത്.

ക്രൂരമായ സതി ആചാരത്തിന്റെ കാര്യം നോക്കുക. 1829 ല്‍ സതി നിരോധിച്ചപ്പോള്‍ നിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ജോദ്പൂരില്‍ നിന്നുമാത്രം 800 പേര്‍ ഒപ്പിട്ട നിവേദനം ബ്രിട്ടീഷ് പ്രിവി കൗണ്‍സിലിന് സമര്‍പ്പിക്കുകയുണ്ടായി. കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയുടെ മതവിശ്വാസങ്ങളില്‍ എന്തിനിടപെടുന്നു എന്നായിരുന്നു അന്നും പലരും ഉയര്‍ത്തിയ ചോദ്യം.

മുപ്പത് വര്‍ഷം മുമ്പ്, 1987ല്‍ പതിനെട്ടു വയസ്സുള്ള രൂപ് കന്‍വാറിനെ ഭര്‍ത്താവിന്റെ ചിതയിലിട്ട് കൊന്നപ്പോള്‍ ജയ്പൂര്‍ നഗരത്തില്‍ നടന്ന സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തില്‍ മൂവായിരത്തോളം സ്ത്രീകള്‍ മാത്രം പങ്കെടുത്തപ്പോള്‍ തൊടടുത്ത ദിവസം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എഴുപതിനായിരം പേരാണ് സതി ദേവിക്കുവേണ്ടിയും വിശ്വാസ സംരക്ഷണത്തിനുവേണ്ടിയും ജയ്പൂര്‍ നഗരത്തിലിറങ്ങിയത്. ക്ഷേത്രമുണ്ടാക്കാന്‍ അന്നത്തെ 30 ലക്ഷം രൂപയാണ് ദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞുകിട്ടിയത്.

ചുരുങ്ങിയ മാസത്തിനുള്ളില്‍ രണ്ടു ലക്ഷം പേരാണ് സതി ദേവിയുടെ ക്ഷേത്രം വിശ്വാസത്തിന്റെ പേരില്‍ സന്ദര്‍ശിച്ചത്. ബി.ജെ.പിയുടെ ഒട്ടേറെ എം.എല്‍.എ.മാരും നേതാക്കളും സതി ആചാരത്തെ പ്രകീര്‍ത്തിച്ചവരിലുണ്ടായിരുന്നു.

പക്ഷേ, ആ വര്‍ഷം തന്നെ “സതി പ്രിവന്‍ഷന്‍ ആക്്റ്റ് 1987″” എന്ന നിയമം പാര്‍ലിമെന്റില്‍ പാസ്സായി. സ്വന്തം ഇഷ്ടപ്രകാരമായാലും സതി അനുഷ്ഠിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും പ്രേരിപ്പിക്കുന്നതും അതിന്റെ പേരില്‍ ക്ഷേത്രങ്ങളുണ്ടാക്കുന്നതും അഞ്ചോ ആറോ വര്‍ഷം തടവു കിട്ടാവുന്ന കുറ്റകൃത്യമായി മാറി. രൂപ് കന്‍വാര്‍ കൊലപാതകത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബി.ജെ.പി.യുടെ രാജസ്ഥാന്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റും യുവമോര്‍ച്ചയുടെ പ്രസിഡന്റും രജ്പുത് മഹാസഭാ നേതാക്കളുമുണ്ടായിരുന്നു.

അടുത്തപേജില്‍ തുടരുന്നു

എഫ്.ബി.യിലെ Redy to wait” ക്യാംപയിനിങ് കണ്ടപ്പോള്‍ സതി ആചാരത്തിന് അനുകൂലമായി പ്രകടനം നടത്തിയ സ്ത്രീകളെപ്പറ്റി വായിച്ചിട്ടുള്ളതാണ് ഓര്‍മ്മ വന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപ്രകാരം 12 വയസ്സാക്കുന്ന 1912 ലെ “എജ് ഓഫ് കണ്‍സന്റ്” ബില്ല് നടപ്പിലാക്കണോയെന്ന് ബ്രിട്ടീഷുകാര്‍ അന്ന് ജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ മഹാഭൂരിപക്ഷവും അതിനെതിരായി നിലപാടെടുക്കുമായിരുന്നു.

എഫ്.ബി.യിലെ Redy to wait” ക്യാംപയിനിങ് കണ്ടപ്പോള്‍ സതി ആചാരത്തിന് അനുകൂലമായി പ്രകടനം നടത്തിയ സ്ത്രീകളെപ്പറ്റി വായിച്ചിട്ടുള്ളതാണ് ഓര്‍മ്മ വന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിയമപ്രകാരം 12 വയസ്സാക്കുന്ന 1912 ലെ “എജ് ഓഫ് കണ്‍സന്റ്” ബില്ല് നടപ്പിലാക്കണോയെന്ന് ബ്രിട്ടീഷുകാര്‍ അന്ന് ജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ മഹാഭൂരിപക്ഷവും അതിനെതിരായി നിലപാടെടുക്കുമായിരുന്നു. ഇപ്പഴും കാര്യങ്ങളില്‍ വലിയ മാറ്റമില്ല. ശബരിമല ക്ഷേത്രപ്രവേശന കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ അഭിപ്രായമാരാഞ്ഞുനോക്കുക. ഭൂരിപക്ഷവും എതിര്‍ക്കാനാണ് സാധ്യത.

സ്വത്തവകാശം, പിന്തുടര്‍ച്ച, വിവാഹമോചനം എന്നീ കാര്യങ്ങളില്‍ സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍ പിന്തുടര്‍ന്നിരുന്ന വ്യത്യസ്ത ഹിന്ദു വിവാഹ സമ്പ്രദായങ്ങളെ ക്രോഡികരിക്കാനും പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും വന്‍ പ്രതിഷേധങ്ങളാണ് 1950 കളുടെ ആദ്യം ഇന്ത്യയിലുണ്ടായത്.

ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതികരെല്ലാം തെരുവിലിറങ്ങി. കോണ്‍ഗ്രസിനുള്ളില്‍തന്നെയുള്ള പലരും എതിര്‍ത്തു. “ഹിന്ദുക്കള്‍ക്ക് വിവാഹം വിശുദ്ധമായ കാര്യമാണെന്നും വിവാഹമോചന നിയമം ആവശ്യമില്ലെന്നു”പോലും ജനറല്‍ അസംബ്ലിയില്‍ വാദിച്ച നേതാക്കളുണ്ടായിരുന്നു. പക്ഷേ അംബേദ്കറെയും നെഹ്‌റുവിനെയുപോലെ ദീര്‍ഘവീക്ഷണമുള്ളവര്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് ഹിന്ദു കോഡ് ബില്‍ നിയമമായി മാറി.

ഇത്തരം എതിര്‍പ്പുകളൊക്കെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. 1929 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 15 ആയി നിശ്ചയിച്ച ശൈശവ വിവാഹ നിരോധന നിയമത്തിനെതിരെ മുസ്‌ലിം യാഥാതിസ്ഥികരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് ഉണ്ടായത്. ആ എതിര്‍പ്പുകളെ ശമിപ്പിക്കാനാണ് 1937 ല്‍ ശരിയത്ത് നിയമം കൊണ്ടുവന്നത്. രക്ഷാകര്‍ത്താവിന്റെ സമ്മതത്തോടെ ശൈശവ വിവാഹം ആകാമെന്ന ശരിഅത്ത് നിയമവ്യവസ്ഥ യഥാസ്ഥിതികരെ തൃപ്തിപ്പെടുത്തി.

ആധുനികകാലത്ത് സര്‍ക്കാര്‍ പക്ഷത്തുനിന്നുള്ള സ്ത്രീവിരുദ്ധമായ വലിയ ഇടപെടലായിരുന്നു ശാബാനുകേസില്‍ അന്നത്തെ സര്‍ക്കാര്‍ നടത്തിയത്.മുപ്പതുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പുറത്താക്കപ്പെട്ട പ്രായമായ ഒരു സ്ത്രീയ്ക്ക് ജീവനാശം കിട്ടാനുള്ള പത്തുവര്‍ഷം നീണ്ടുനിന്ന നിയമയുദ്ധങ്ങളില്‍ എല്ലാ കോടതിയും അവര്‍ക്കൊപ്പം നിന്നപ്പോള്‍ മുസ്‌ലിം സമൂഹത്തിലെ പൗരോഹിത്യത്തെ തൃപ്തിപ്പെടുത്താന്‍ പാര്‍ലിമെന്റില്‍ നിയമം പാസ്സാക്കുകയാണ് രാജീവ് ഗാന്ധിയുടെ നേതൃത്യത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ചെയ്തത്.

സ്ത്രീയുടെ അവകാശങ്ങള്‍ക്കുനേരെ കൊളോണിയല്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജവം പോലും കോണ്‍ഗ്രസ് ഗവണ്‍മെന്റ് അന്ന് കാണിച്ചില്ല. ഈ അവസരം ഉപയോഗിച്ചാണ് പിന്നീട് ബി.ജെ.പി. വളര്‍ന്നത്.

ഇനി, എന്തിന് ആചാരങ്ങള്‍ പരിഷ്‌കരിക്കണം? വീണ്ടുമൊരു ദൈവഭാരം കൂടി സ്ത്രീകളുടെ തലയില്‍ കെട്ടിവെച്ച് അവരുടെ നടുവൊടിക്കണോ? ശബരിമലയിലേക്ക് സ്ത്രീളെകൂടി കേറ്റി പ്രകൃതിനശീകരണം കൂട്ടണോ? ഇതാണോ കേരളത്തിന്റെ ജീവന്മരണ പ്രശ്‌നം? സത്രീകളുടെ പ്രവേശനംകൂടി പ്രയോജനപ്പെടുത്തി ഭക്തിവിപണി വിപുലീകരിക്കാനുള്ള ആര്‍.എസ്.എസ്. തന്ത്രമല്ലേ ഇത്? തുടങ്ങിയ വിവിധ ഹൈപോതിസീസുകളാണ് ചിലര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഭരണഘടന വിഭാവനം ചെയ്ത തുല്യനീതിയെക്കുറിച്ചുള്ള പ്രശ്‌നമാണ് ഇതിലെ പ്രാഥമികവും പ്രാധാന്യവുമുള്ള കാര്യം. ജന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും ഇല്ലാതാവുകയാണ് ആദ്യം വേണ്ടത്. ഭരണഘടന വിഭാവനം ചെയ്ത നീതി എല്ലായിടത്തും എത്ര വൈകിട്ടായാലും എത്തിച്ചേരലാണത്.

അടുത്തപേജില്‍ തുടരുന്നു

മൂല്യവിചാരങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ മാറ്റം വരുന്നതിനനുസരിച്ച് നീതിയെക്കുറിച്ചുള്ള ധാരണകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോള്‍ പറഞ്ഞുവരുന്നത് വിശ്വാസത്തെതന്നെ പരിഷ്‌കരിക്കുക എന്ന ഒരൊറ്റ വഴിയെ വിശ്വാസികള്‍ക്കു മുന്നിലുള്ളു എന്നാണ്. മറ്റൊരു വഴിയുമില്ല. മറിച്ച് ചെയ്യാനാകുന്നത് ആ പരിഷ്‌കരണത്തെ രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രചരണവും വഴി കുറച്ചുകാലം കൂടി വൈകിപ്പിക്കുക എന്നതു മാത്രമായിരിക്കും.

ശബരിമലയിലേക്ക് പോകണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ചോയ്‌സാണ്. പക്ഷേ, ആ ചോയ്‌സിനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉണ്ടായിരിക്കണം. അത് ഭരണഘടന ഉറപ്പുവരുത്തുന്ന കാര്യവുമാണ്. മറ്റുള്ളതൊക്കെ പിന്നീടു വരുന്ന വ്യാഖ്യാനപരമായ കാര്യങ്ങളാണ്. വ്യാഖ്യാന ഫാക്ടറികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത കാലവുമാണിത്.

വിശ്വാസങ്ങളും ആചാരങ്ങളും നിശ്ചിത കാലത്തുതന്നെ ഘനീഭവിച്ച് കിടക്കുന്നവയുമാണ്. അവ എളുപ്പം മാറില്ല. മനുഷ്യരുടെ ചോദനകളും സ്വാതന്ത്ര്യബോധവും നീതിയെക്കുറിച്ചുള്ള സങ്കല്‍പങ്ങളും കാലത്തിനനുസരിച്ച് പരിണമിക്കുന്നവയാണ്.

നാമിന്ന് അനീതിയായി കണക്കാക്കുന്ന പലതും കുറേ ദശകങ്ങള്‍ക്കു മുന്‍പ് അനീതികളായി മനുഷ്യര്‍ കരുതിയിരുന്നില്ല. അതിനു കാരണം വിവേചനങ്ങളുടെയോ അനീതികളുടെയോ അനുഭവ തീവ്രത ജീവിക്കുന്ന നിശ്ചിത കാലത്തെ മൂല്യവിചാരങ്ങള്‍ക്കകത്തുനിന്നാണ് മനുഷ്യര്‍ മനസ്സിലാക്കുന്നത് എന്നതുകൊണ്ടാകാം.

മൂല്യവിചാരങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ മാറ്റം വരുന്നതിനനുസരിച്ച് നീതിയെക്കുറിച്ചുള്ള ധാരണകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോള്‍ പറഞ്ഞുവരുന്നത് വിശ്വാസത്തെതന്നെ പരിഷ്‌കരിക്കുക എന്ന ഒരൊറ്റ വഴിയെ വിശ്വാസികള്‍ക്കു മുന്നിലുള്ളു എന്നാണ്. മറ്റൊരു വഴിയുമില്ല. മറിച്ച് ചെയ്യാനാകുന്നത് ആ പരിഷ്‌കരണത്തെ രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രചരണവും വഴി കുറച്ചുകാലം കൂടി വൈകിപ്പിക്കുക എന്നതു മാത്രമായിരിക്കും.

ശബരിമലയിലേക്ക് പോകണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ചോയ്‌സാണ്. പക്ഷേ, ആ ചോയ്‌സിനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉണ്ടായിരിക്കണം. അത് ഭരണഘടന ഉറപ്പുവരുത്തുന്ന കാര്യവുമാണ്. മറ്റുള്ളതൊക്കെ പിന്നീടു വരുന്ന വ്യാഖ്യാനപരമായ കാര്യങ്ങളാണ്. വ്യാഖ്യാന ഫാക്ടറികള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത കാലവുമാണിത്.

ആധുനിക പൗരസങ്കല്‍പത്തിന്റെ ഭാവനകള്‍ വിശ്വാസപരമല്ല, ജനാധിപത്യബോധവുമായി ബന്ധപ്പെട്ടതാണത്. വിശ്വാസം കൊണ്ട് മാത്രം അത് മനസ്സിലാകണമെന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ പൗരത്വസങ്കല്‍പ ഭാവനകള്‍ വ്യക്തിയുടെ പരമാധികാരസ്വാതന്ത്ര്യത്തെയും സാര്‍വ്വലൗകികമായ മാനവികതയെയും ആധാരമാക്കിയുള്ള നിയമങ്ങളുടെ അടിത്തറയിലാണ് നിലനില്‍ക്കുന്നത്; ആചാരവിശ്വാസങ്ങളുടെ മൂല്യമണ്ഡലത്തിനകത്തല്ല.

വിശ്വാസവും വ്യക്തി സ്വാതന്ത്ര്യവും തമ്മില്‍ വൈരുദ്ധ്യം വരികയാണെങ്കില്‍ സ്‌റ്റേറ്റിന്റെ നിയമപരമായ ചുമതല, ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലായിരിക്കണം. അതായത് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശന വിലക്കിന് ഭരണഘടനാപരമായി അവകാശങ്ങള്‍ ഇല്ലാത്തിടത്തോളം അത് തുല്യതയുടെ ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം ജനാധിപത്യം സാധ്യമാക്കിയ മൂല്യങ്ങളുടെ പൊതുസത്തയാണ് പ്രകടിപ്പിക്കുന്നത്.  പാരമ്പര്യവും വിശ്വാസവുമാണ് കണക്കിലെടുക്കേണ്ടതെന്ന വാദം ജനാധിപത്യമൂല്യങ്ങളെ ക്ഷയിപ്പിക്കുന്നതുമാണ്.

We use cookies to give you the best possible experience. Learn more