തിരുവനന്തപുരം: ആര്‍.എം.പി.ഐ തുല്യനീതിക്കായി നില്‍ക്കുന്നവരാണെന്നും സ്വത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്നും ആര്‍.എം.പി.ഐ നേതാവും എം.എല്‍.എയുമായ കെ.കെ.രമ. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഷുക്കുര്‍ വക്കിലിന്റെ വിവാഹവുമായി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രമ.
‘ആര്‍.എം.പി.ഐ തുല്യതക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. സ്വത്തിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കണം. മുസ്‌ലിം വ്യക്തി നിയമത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ അവകാശമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സമുദായ നേതാക്കള്‍ ഇത് അംഗീകരിക്കില്ല,’ രമ പറഞ്ഞു.
മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പില്‍ എന്നെ പിന്തുണച്ചെന്ന് വെച്ച് തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ മുസ്‌ലിം ലീഗ് എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു. അതുകൊണ്ട് എന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ നിര്‍ത്തിവെക്കില്ല. നമ്മുടേത് മതേതര പാര്‍ട്ടിയായത് കൊണ്ട് തന്നെ ലീഗിന്റെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. വരും നാളുകളില്‍ ലീഗ് കുറച്ച് കൂടി പുരോഗമനപരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു,’ രമ പറഞ്ഞു.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റുന്നവര്‍ക്കൊക്കെ പോകാമെന്ന് അവര്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അഭിമുഖത്തില്‍ അവര്‍ സംസാരിച്ചു.
content highlight: Women do not have equal property rights under Muslim law, community leaders won’t accept: KK Rama