ന്യൂദല്‍ഹി: കാലവര്‍ഷത്തിലും പ്രളയക്കെടുതിയിലും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന് പിന്തുണയുമായു വനിതാ ക്രിക്കറ്റ് താരം മിതാലി രാജും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം കേരളത്തിനുള്ള പിന്തുണ അറിയിച്ചത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറഞ്ഞു. വീഡിയോയോടൊപ്പം കെ.സി.എയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും താരം ചേര്‍ത്തിട്ടുണ്ട്.
“”പ്രളയത്തില്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്, നിരവധിപേരുടെ വീടും തകര്‍ന്നു. എല്ലാവരും ഒന്നിച്ച് ചേരണം, ദുരിതബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സംഭാവനകള്‍ നല്‍ കനം. നമ്മള്‍ എല്ലാവരും ചേര്‍ന്നാല്‍ ഒരു വ്യത്യാസം ഉണ്ടാക്കാന്‍ സാധിക്കും”” മിതാലി വീഡിയോയില്‍ പറഞ്ഞു.