നാലുതവണ സമയം നല്‍കി, ഹാജരായില്ല; ലൂസി കളപ്പുരയ്ക്കലിന്റെ പരാതി പിന്‍വലിച്ച് വനിതാ കമ്മീഷന്‍
Kerala News
നാലുതവണ സമയം നല്‍കി, ഹാജരായില്ല; ലൂസി കളപ്പുരയ്ക്കലിന്റെ പരാതി പിന്‍വലിച്ച് വനിതാ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 11:09 am

കല്‍പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ നല്‍കിയ പരാതി വനിതാ കമ്മീഷന്‍ ഉപേക്ഷിച്ചു. ജില്ലയില്‍ നാലു തവണ നടന്ന അദാലത്തുകളിലും ഹാജരാകാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ കത്തു നല്‍കിയിട്ടും ലൂസി കളപ്പുരയ്ക്കല്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ പരാതി പിന്‍വലിക്കുന്നതായി തീരുമാനമെടുത്തത്.

സഭയും എഫ്.സി.സി സന്ന്യാസിനി സമൂഹവും പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ലൂസി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

എന്നാല്‍ നാലു തവണ ഹാജരാകാന്‍ പറഞ്ഞ് കത്തു നല്‍കിയിട്ടും ലൂസി കളപ്പുരയ്ക്കല്‍ ഹാജരായിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൂസി കളപ്പുരയ്ക്കല്‍ സമയം നല്‍കിയിട്ടും കമ്മീഷനെ ബന്ധപ്പെടുത്തുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി.

സാധാരണ ഗതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് നല്‍കുക. എന്നാല്‍ ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യവും മനസ്സിലാക്കിയാണ് നാലുതവണ അവസരം നല്‍കിയതെന്നും അവര്‍ അറിയിച്ചു. ലൂസി നിരുത്തരവാദപരമായാണ് ഈ വിഷയത്തില്‍ ഇടപ്പെട്ടതെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ