തിരുവനന്തപുരം: സി.പി.ഐ.എം കോടതിയും പൊലീസുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ജോസഫൈന്‍.
പി. കെ ശശിക്കെതിരായ കേസില്‍ സംഘടനാപരമായ നടപടിയും അന്വേഷണവും മതിയെന്ന് കുടുംബം തന്നെ പറഞ്ഞതാണെന്നും ജോസഫൈന്‍ പറഞ്ഞു.
‘എന്റെ പാര്‍ട്ടി ഒരു കോടതിയും പൊലീസ് സ്റ്റേഷനുമാണ്. സ്ത്രീ പീഡന പരാതിയില്‍ ഏറ്റവും കര്‍ക്കശമായ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എം.സി ജോസഫൈന്‍ പറഞ്ഞു.
പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറയുന്നു.
പി. കെ ശശിക്കെതിരെ കേസെടുത്താലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞെന്നും അവര്‍ വ്യക്തമാക്കി.
എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരേ കേസ് എടുത്തിരുന്നുവെന്നും എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ താന്‍ പരസ്യ പ്രതികരണം നടത്തിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.
കഠിനം കുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക