ന്യൂദല്‍ഹി: ഹാദിയ കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷന് അനുമതി. വനിതാ കമ്മീഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കമ്മീഷന് കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയയേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന് അനുമതി തേടിയിരുന്നു.
അഡ്വ. ജനറലും വനിതാ കമ്മീഷന്റെ സ്റ്റാന്റിങ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഹാദിയ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അതിനിടെ, ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.24 വയസുള്ള പെണ്‍കുട്ടിയാണ് ഹാദിയ അവര്‍ക്ക് തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്‌റ്റോഡിയനെ നിയമിക്കുമെന്നും വ്യക്തമാക്കി.
ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.