തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.
ALSO READ: ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനം; ചാനല്‍ ചര്‍ച്ചയ്ക്കിടെ പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തക
അതേസമയം തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: എം.ജെ അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍: പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്.
നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
WATCH THIS VIDEO: