[]സൂര്യ ടി.വിയില്‍ പുതുതായി ആരംഭിച്ച റിയാലിറ്റി ഷോ ആയ മലയാളി ഹൗസിനെതിരെ വനിതാ കമ്മീഷന്‍. പരിപാടി സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.[]
സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിലുള്ള വേഷങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് പരിപാടിയില്‍ ഉള്ളതെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ അപമാനിക്കാത്ത രീതിയില്‍ പരിപാടിയില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സീമകള്‍ ലംഘിക്കുന്ന തരത്തിലുള്ള അവതരണരീതികളും സംഭാഷണങ്ങളും ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യം ചാനല്‍ അധികൃതരോടും കമ്മീഷന്‍ ഉന്നയിച്ചു.
സൂര്യ ടി.വിയില്‍ രാത്രി 8.30 നാണ് മലയാളി ഹൗസ് സംപ്രേഷണം ചെയ്യുന്നത്. സെലിബ്രിറ്റികളെ അടച്ചിട്ട വീട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് നടത്തുന്ന റിയാലിറ്റി ഷോ ആണിത്.
ചലച്ചിത്രതാരം രേവതിയാണ് പരിപാടിയുടെ അവതാരിക.