| Friday, 7th July 2017, 1:39 pm

ഇന്നസെന്റിന്റെ പരാമര്‍ശം ലജ്ജാകരം; ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും പറയാമെന്ന രീതി ശരിയല്ലെന്നും ദേശീയ വനിതാകമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമ്മ പ്രസിഡന്റും നടനും എം.പിയുമായ ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. ഇന്നസെന്റ് എം.പിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന ലജ്ജാകരമാണെന്നും ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും പറയാമെന്ന രീതി ശരിയല്ലെന്നും വനിതാ കമ്മീഷന്‍ അംഗം സുഷ്മ സാഹു പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേരള പൊലീസിനാണ് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.


Dont Miss വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ചുകയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഒരപൂര്‍വ്വ പ്രണയകഥ ഇങ്ങനെ


നടിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തില്‍ കുറ്റവാളികള്‍ക്ക് പൊലീസിനെ ഭയമില്ലാതായി മാറിയെന്നും കമ്മീഷന്‍ അംഗം സുഷമാ സാഹു പറഞ്ഞു.

കഴിഞ്ഞ ദിവസം “അമ്മ”യുടെ യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഗണേഷ് കുമാറും മുകേഷും നടത്തിയ പ്രതികരണത്തില്‍ ക്ഷമ ചോദിക്കുന്നതിനായിരുന്നു ഇന്നസെന്റ് മാധ്യമങ്ങളെ കണ്ടത്. ഈ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്നസെന്റ് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്.

സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു ഇന്നസെന്റ് രംഗത്തെത്തിയത്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നായിരുന്നു പറഞ്ഞത്.

We use cookies to give you the best possible experience. Learn more