| Monday, 16th December 2013, 12:59 pm

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ അവതരിപ്പിക്കല്‍ എളുപ്പമായിരുന്നില്ല:മീര നന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മലയാളത്തില്‍ ഏറെയും സഹനടിവേഷങ്ങള്‍ അവതരിപ്പിച്ച മീര നന്ദന്‍  പ്രധാനമായ സ്ത്രീ കേന്ദ്രീകൃത വേഷം ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോള്‍. വിപ്ലവ് സംവിധാനം ചെയ്യുന്ന തെലുങ്ക് പടത്തിലാണ് മീര പ്രധാന വേഷം അവതരിപ്പിക്കുന്നത്.

ശക്തമായ  മുന്‍നിര കഥാപാത്രത്തെ ചെയ്യാനാകുന്നതിന്റെ ത്രില്ലിലാണ് മീര. പക്ഷേ അതത്ര എളുപ്പമല്ലായിരുന്നുവെന്നാണ് മീര പറയുന്നത്.

” വിപ്ലവ് ഈ കഥാപാത്രത്തിന് വേണ്ടി എന്നെ സമീപിച്ചത് മുതല്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രമാണ് എന്റെ കഥാപാത്രം എത്ര തീവ്രമാണെന്ന് മനസിലായത്.

ആ സിനിമ നീങ്ങുന്നത് മുഴുവന്‍ എന്റെ കഥാപാത്രത്തിലൂടെയായിരുന്നു. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ 14 വയസ്സ് മുതല്‍ അവള്‍ ഡോക്ടര്‍ ആയി 32 വയസ്സ് വരെയുള്ള കാലഘട്ടം. “- മീര പറഞ്ഞു.

കുഗ്രാമത്തില്‍ വച്ചുള്ള ഷൂട്ടിങ്ങായിരുന്നു തനിക്കേറ്റവും കടുപ്പമേറിയതെന്ന് മീര പറയുന്നു. “നെറ്റ് വര്‍ക് കണക്ഷനൊന്നുമില്ലാത്ത തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലമായിരുന്നു അത്. ഷൂട്ടിങ് കഴിഞ്ഞ് അവിടെ നിന്നും ഒന്ന് പുറത്ത് ചാടിയായല്‍ മതിയെന്നായിരുന്നു.”

ചിത്രത്തില്‍ തെലുങ്ക് നടന്‍ ജഗപതി ബാബുവാണ് മീരയുടെ നായകന്‍.

മലയാളത്തില്‍ അടുത്തിടെ ഒരു ഗാനം ആലപിക്കാനായതിന്റെ സന്തോഷത്തിലുമാണ് മീര. വി.കെ.പിയുടെ സൈലന്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലായിരുന്നു മീര പാടിയത്.

We use cookies to give you the best possible experience. Learn more