കണ്ണൂര്‍: ചികിത്സക്കായി ആശുപത്രിയില്‍ അപ്പോയിന്‍മെന്റെടുക്കാന്‍ ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ടി മുന്‍കൂട്ടി ടോക്കണ്‍ എടുക്കാനായാണ് യുവതി ഫോണ്‍ നമ്പര്‍ ഗൂഗിളില്‍ തെരഞ്ഞെടുത്തത്. ഗൂഗിളില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ചപ്പോള്‍ വാട്‌സപ്പില്‍ ഒരു ലിങ്ക് ലഭിക്കുകയും അതില്‍ രോഗിയുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ രജിസ്‌ട്രേഷന്‍ ഫീസായി പത്ത് രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ വിവരങ്ങള്‍ നല്‍കി പണമടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ലക്ഷം രൂപ കഷ്ടമായതായി യുവതി പറഞ്ഞു.
ഗൂഗിളില്‍ നിന്നും എന്തെങ്കിലും തരം സര്‍വീസുകള്‍ക്കായി നമ്പറുകള്‍ എടുത്തു വിളിക്കുകയാണെങ്കില്‍ അതിനെ കുറിച്ച് അന്വേഷിച്ച് ഉറപ്പ് നടത്തണമെന്ന് പൊലീസ് അറിയിച്ചു. പരിചയമില്ലാത്ത ലിങ്കുകളില്‍ കയറി പണമിടപാട് നടത്താതിരിക്കാന്‍ ശ്രമിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈനില്‍ ബന്ധപ്പെടാം.
CONTENT HIGHLIGHT : women book appointment through google number lost 1 lakh