| Sunday, 21st October 2018, 2:05 pm

നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു; പ്രതിഷേധത്തിനിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു. സന്നിധാനത്തെത്തിയ സ്ത്രീയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് നടപ്പന്തലില്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിക്കുകയായിരുന്നു.

ഭക്തരുടെ പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി അവരെ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചു. പ്രതിഷേധം കനത്തതോടെ ബാലമ്മ എന്ന സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആന്ധ്രയില്‍നിന്ന് വന്ന സ്ത്രീയെ പൊലീസ് ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി.

ബാലമ്മ എന്ന സ്ത്രീക്ക് അന്‍പതില്‍ താഴെയാണ് പ്രായമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍ നടപ്പന്തലില്‍ തുടരുകയാണ്.


‘എന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും ഈ സമൂഹത്തില്‍ താഴും’; തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ലക്ഷ്മി രാജീവ്


ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രയില്‍ നിന്നുള്ള രണ്ടു യുവതികളെ രാവിലെയും ഭക്തര്‍ തടഞ്ഞിരുന്നു. ബന്ധുക്കളോടൊപ്പം നീലിമലക്കയറ്റം ആരംഭിച്ചപ്പോള്‍ തന്നെ ഇവരെ തീര്‍ഥാടകര്‍ തടയുകയായിരുന്നു.

മടങ്ങിപ്പോകാന്‍ സന്നദ്ധരായ യുവതികളെ പൊലീസ് സംരക്ഷണയില്‍ നിലയ്ക്കലില്‍ എത്തിച്ചു. ഗുണ്ടൂരില്‍ നിന്നുള്ള നാല്‍പതംഗ സംഘത്തിനൊപ്പമാണ് വാസന്തിയും ആദിശേഷനുമെത്തിയത്.

തുടര്‍ന്ന് പൊലീസെത്തി യുവതികളെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ഗാര്‍ഡ് റൂമിലേക്ക് മാറ്റി. വിജയദശമിയോട് അനുബന്ധിച്ച തീര്‍ഥാടനത്തിന്റെ ഭാഗമായാണ് ശബരിമലയിലെത്തിയതെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.

കഴിയുന്ന രീതിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഐ.ജി ശ്രീജിത്ത് അറിയിച്ചു. എന്നാല്‍ അത് വിശ്വാസികളെ അവഗണിച്ചുകൊണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ നട അടയ്ക്കാനിരിക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണവും കൂടുതലാണ്.

അതേസമയം പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണപാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. വനത്തിലും ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more