കൊച്ചി: ഹൈക്കോടതിയില്‍ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശി ആശാ അനില്‍കുമാറാണ് പിടിയിലായത്.
ഹൈക്കോടതിയില്‍ രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്കാണ് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
ഒന്‍പത് ലക്ഷം രൂപ വരെയാണ് ആശാ അനില്‍കുമാര്‍ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.