ചെന്നൈ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെതിരെ മുദ്രാവാക്യം വിളിച്ചു എന്ന കുറ്റത്തിന് ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്. സൗന്ദരരാജന്‍ യാത്ര ചെയ്ത വിമാനത്തിലാണ് വിദ്യാര്‍ത്ഥിനി മുദ്രാവാക്യം മുഴക്കിയത്.
കാനഡയിലെ മോണ്ട്രിയല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്‌നാട് സ്വദേശിനിയുമായ ലോയിസ് സോഫിയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു സംഭവം അരങ്ങേറിയത്.
തമിഴിസൈക്ക് തൊട്ടുപിന്നിലെ സീറ്റിലാണ് സോഫിയ ഇരുന്നത്. യാത്രക്കിടെ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമായി. വിമാനത്തില്‍ നിന്നിറങ്ങിയ സോഫിയ ബി.ജെ.പി തുലയട്ടെ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ALSO READ: “കേരളത്തിന്റെ അതിജീവനം വെള്ളിത്തിരയില്‍”; നിപ ബാധ ആഷിഖ് അബു സിനിമയാക്കുന്നു
തൂത്തുക്കുടി സ്വദേശിനിയായ സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ സോഫിയയുടെ പിതാവും പരാതി നല്‍കിയിട്ടുണ്ട്.
അവര്‍ സാധരണക്കാരിയല്ലെന്നും, അവര്‍ക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുണ്ടാകുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.