ചെന്നൈ: ഫേസ്ബുക്കിലൂടെ മദ്രാസ് ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച വീട്ടമ്മ അറസ്റ്റിലായി. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന വെല്ലൂര്‍ സ്വദേശിയായ മഹാലക്ഷ്മിയാണ് അറസ്റ്റിലായത്.
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍ കിരുബകരന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അധികരിച്ചാണ് മഹാലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അധ്യാപകര്‍ സമരം നടത്തിയിരുന്നത്.
Also Read: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആസ്തിയില്‍ മൂന്ന് വര്‍ഷത്തിനിടെ 21 ശതമാനം വര്‍ധന
എന്നാല്‍ അധ്യാപകര്‍ ഇത്തരത്തില്‍ ക്ലാസ്സ് ബഹിഷ്‌കരിച്ചുകൊണ്ട് സമരങ്ങളില്‍ എര്‍പ്പെടുന്നതുകൊണ്ടാണ് നീറ്റ് പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇല്ലാത്തതിന് കാരണമെന്നാണ് ജഡ്ജി വിമര്‍ശിച്ചത്. മാത്രമല്ല അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിത്തം മറക്കരുതെന്നും അത് കൃത്യമായി നിറവേറ്റണമെന്നും അദ്ദേഹം പരസ്യമായി വിമര്‍ശിച്ചു.
ഈ പ്രസ്താവനയ്ക്കെതിരെയാണ് മഹാലക്ഷ്മി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ജഡ്ജിയുടെ പേരും, വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു പ്രതികരണം രേഖപ്പടുത്തിയത്. കരുണാനിധിയേയും, ഡി.എം.കെ.യും പരസ്യമായി പിന്തുണയ്ക്കുന്ന മഹാലക്ഷ്മി ഇപ്പോഴത്തെ ഗവണ്‍മെന്റിനെതിരെ ശക്തമായി വിമര്‍ശനം നടത്താറുണ്ട്.