| Monday, 23rd July 2018, 9:32 am

'രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ അവര്‍ പശുക്കള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള തത്രപ്പാടിലാണ്'; അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ ബി.ജെ.പി പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ എന്ന ആശയം തങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” കഴിഞ്ഞ മൂന്ന്-നാല് വര്‍ഷമായി രാജ്യം നേരിടുന്ന ഹിന്ദുത്വ എന്ന ആശയത്തെ സ്വീകരിക്കാനാവില്ല. ഹിന്ദുത്വത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആശയം ഇതല്ല. രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരാണ്. എന്നാല്‍ പശുക്കള്‍ സുരക്ഷിതരാണ്. ജനങ്ങള്‍ എന്ത് കഴിക്കുന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല.”

ALSO READ: കോഴിക്കോട് ഷിഗല്ലെ ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ചു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താക്കറെയുടെ പരാമര്‍ശം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് താക്കറെ ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തിയത്.

വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ 18 ശിവസേന എം.പിമാര്‍ വിട്ടുനിന്നത് ബി.ജെ.പിയുമായി ശിവസേന കൂടുതല്‍ അകലുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്നാണ് ശിവസേന പത്രം സാമ്ന പറഞ്ഞിരുന്നത്.

തങ്ങളുടെ സഖ്യകക്ഷിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നുവെന്നും ഇനി പരസ്യമായി എതിര്‍ക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more