പെണ്ണ്, പട്ടിണി, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ
Opinion
പെണ്ണ്, പട്ടിണി, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2012, 7:32 pm

ജണ്ടര്‍ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു വേര്‍തിരിവ് സൂചകമാണ്. ദാരിദ്ര്യത്തെ ലിംഗപരമായി സമീപിച്ചാല്‍ അസന്തുലിതമായ സാഹചര്യം മാത്രമല്ല മനസ്സിലാകുന്നത് മറിച്ച് അസ്സമത്വം എത്രമാത്രം ലിഗപരം കൂടിയാണ് എന്ന വസ്തുതകൂടി മനസ്സിലാക്കാവുന്നതാണ്.കിരണ്‍ ശര്‍മ എഴുതുന്നു..



എസ്സേയ്‌സ്/കിരണ്‍ ശര്‍മ


ദാരിദ്ര്യത്തെ വരുമാന-ചിലവുകണക്കുകളുടെ അടിസ്ഥാനത്തിലല്‍ നോക്കി കാണുക എന്നതാണ് പരമ്പരാഗതമായ രീതി. പലപ്പോഴും അത് അപേക്ഷികമോ അമൂര്‍ത്തമോ ആവാറുണ്ട്. ദാരിദ്ര്യവും ഭക്ഷ്യസുരക്ഷയും വാസ്തവത്തില്‍ അതിസങ്കീര്‍ണവും വിവിധ മാനങ്ങളുള്ളതുമാണ്. ദാരിദ്ര്യം പോഷകാഹാരക്കുറവിലേയ്ക്കും ഭക്ഷ്യ സുരക്ഷയില്ലായ്മയിലേയ്ക്കും നീങ്ങുന്നു. കാരണം അത് ദരിദ്ര ജനങ്ങളിലേയ്ക്ക് ഭക്ഷണം എത്തുന്നത് തടയുന്നു.[]

ഇന്ത്യയിലെ ജനസംഖ്യയുടെ ഏതാണ്ട് നാലില്‍ മൂന്ന് ശതമാനത്തോളം ഗ്രാമീണമേഖലയിലാണ് ജീവിക്കുന്നത്. അതും കഠിനമായ പട്ടിണിയും നിരക്ഷരതയും അനാരോഗ്യവും, തൊഴിലില്ലായ്മയും, താഴ്ന്ന ജീവിതനിലവാരവും അനുഭവിച്ചുകൊണ്ട്. ഭക്ഷ്യസുരക്ഷാരാഹിത്യം പട്ടിണിക്കും കുറഞ്ഞ ആയുര്‍ ദൈര്‍ഘ്യത്തിനും ജീവിതസുരക്ഷാരാഹിത്യത്തിലേക്കുമായിരുക്കും നയിക്കുക. അതേസമയം ഭക്ഷ്യസുരക്ഷാ രാഹിത്യമെന്നത് ഇത്തരം എല്ലാ സാഹചര്യങ്ങളുടെയും ഫലം കൂടിയാണ് എന്നുള്ളതാണ് വസ്തുത.

ജണ്ടര്‍ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു വേര്‍തിരിവ് സൂചകമാണ്. ദാരിദ്ര്യത്തെ ലിംഗപരമായി സമീപിച്ചാല്‍ അസന്തുലിതമായ സാഹചര്യം മാത്രമല്ല മനസ്സിലാകുന്നത് മറിച്ച് അസ്സമത്വം എത്രമാത്രം ലിഗപരം കൂടിയാണ് എന്ന വസ്തുതകൂടി മനസ്സിലാക്കാവുന്നതാണ്.

പുരുഷനേക്കാള്‍ സ്ത്രീകള്‍ക്ക് ദാരിദ്ര്യത്തെ കൂടുതലായി തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ  ലിംഗപരമായ വ്യത്യാസം സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള വീടുകളില്‍ വ്യക്തമായി കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ഭക്ഷ്യസുരക്ഷ ഈ ഒരു തലത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

പുരുഷനേക്കാള്‍ സ്ത്രീകള്‍ക്ക് ദാരിദ്ര്യത്തെ കൂടുതലായി തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ  ലിംഗപരമായ വ്യത്യാസം സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള വീടുകളില്‍ വ്യക്തമായി കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ഭക്ഷ്യസുരക്ഷ ഈ ഒരു തലത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

പട്ടിണിയും ഭക്ഷ്യസുരക്ഷാ രാഹിത്യവുമാണ് ദരിദ്ര ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നമെന്ന് മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സ് (എം.ഡി.ജി) അംഗീകരിക്കുന്നുണ്ട്. ഇതിനെ കൂടാതെ അമര്‍ത്യാസെന്‍ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതായത് അവരിലേയ്ക്ക് ഭക്ഷണം “എത്തിച്ചേരുന്ന” അവസ്ഥ. അതിനെ അദ്ദേഹം “എന്റൈറ്റില്‍മെന്റ്” എന്ന് വിളിക്കുന്നു. എന്റൈറ്റില്‍മെന്റ്‌സ് എന്നു പറുന്നത് ഒരാള്‍ക്കു ഉല്‍പ്പാദിക്കാനും കമ്പോളത്തിലെത്തിക്കാനും കഴിയുന്ന അല്ലെങ്കില്‍ ഭരണകൂടമോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സാമൂഹ്യമായി പ്രദാനം ചെയ്യാനാവുന്നതോ ആയ വസ്തുക്കളുടെ ഒരു കോംബിനേഷന്‍ എന്നാണ്.

ക്രിയാത്മകും ആരോഗ്യപരവുമായ ജീവിതം നയിക്കാനായി ആവശ്യമുള്ളത്ര പോഷകമൂല്യം ലഭ്യമാക്കുന്ന വിധം മതിയായ അളവില്‍ സുരക്ഷിതമായ ആഹാരം ഭൗതികമായും സാമ്പത്തികമായും നേടിയെടുക്കാന്‍ എല്ലാ ജനങ്ങള്‍ക്കും കഴിയുമ്പോള്‍ മാത്രമാണ് വ്യക്തി, കുടുംബം, പ്രാദേശികം, ദേശീയം, ആഗോളം എന്നീ നിലകളില്‍ ഭക്ഷ്യ സുരക്ഷ ഉണ്ട് എന്ന് പറയാനാകൂ എന്ന് 1995ല്‍ നടന്ന ലോക ഭക്ഷ്യ ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പോംവഴിയെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2008ലെ കണക്ക് പ്രകാരം ആഗോള ദാരിദ്ര്യ സൂചിക ഇരുപത് കോടിയില്‍പരം ജനങ്ങള്‍ ഭക്ഷ്യസുരക്ഷാ രാഹിത്യത്തിലാണെന്ന് കാണിക്കുന്നു.

അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ കേന്ദ്രത്തിന്റ (International Food Policy Research Institute -IFPRI) 2008ലെ കണക്ക് പ്രകാരം ആഗോള ദാരിദ്ര്യ സൂചിക ഇരുപത് കോടിയില്‍പരം ജനങ്ങള്‍ ഭക്ഷ്യസുരക്ഷാ രാഹിത്യത്തിലാണെന്ന് കാണിക്കുന്നു. ദൈനംദിനാവശ്യത്തിനുള്ള ആഹാരം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇന്ത്യന്‍ പശ്ചാത്തലം പട്ടിണിയും പോഷകാഹാരക്കുറവും കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ദാരിദ്ര്യ സൂചിക തന്നെ വ്യക്തമാക്കുന്നത് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കടുത്ത പട്ടിണിയുണെന്നാണ്. മധ്യപ്രദേശാണ് ഇതില്‍ തന്നെ ഏറ്റവുംമുന്നില്‍. മധ്യപ്രദേശിനെ പിന്തുടര്‍ന്ന് ജാര്‍ഖണ്ഡും ബീഹാറും. പഞ്ചാബും കേരളവുമാണ് നല്ല നില സൂക്ഷിക്കുന്നത്.  88 രാജ്യങ്ങളുടെ സൂചികയില്‍ ഇന്ത്യയ്ക്ക് 66ാം സ്ഥാനമാണുള്ളത്.

ദരിദ്രന്റെ ജീവരേഖ

ദരിദ്രന്റെ അനുപാതം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിലെ ദാരിദ്ര്യം കര്‍ഷക തൊഴിലാളികളെയും കൈവേലക്കാരെയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരങ്ങളിലാകട്ടെ സാധാരണ തൊഴിലാളികളെയും. കര്‍ഷക തൊഴിലാളി കുടുംബങ്ങളില്‍ 47 ശതമാനവും ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തിലാണ്്. ഇത് 1993-94 ലെ കണക്കാണ്. 1990-2000 ആകുമ്പോഴേക്കും ഇത് 47 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ കണ്ടെത്തിയവരുടെ എണ്ണം 33 ശതമാനത്തില്‍ നിന്നും 28 ശതമാനത്തിലേയ്ക്ക് കുറഞ്ഞിട്ടുമുണ്ട്.

1999-2000 കാലയളവിലെ സാധാരണ തൊഴിലാളി കുടുംബങ്ങളുടെ കണക്കു നോക്കിയാല്‍ നഗരങ്ങളില്‍ 32 ശതമാനം പേരും ദാരിദ്ര്യത്തിലാണെന്നു കാണാം. ഇത് 1993-94 കാലത്ത് 25 ശതമാനമായിരുന്നു.

സ്ത്രീകളും പട്ടിണിയും

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ദാരിദ്ര്യ വിശകലനത്തില്‍ ലിംഗപരമായ സമീപനം കൂടിവരുന്നതായി കാണാം. ദാരിദ്ര്യത്തില്‍ സ്ത്രീകളുടെ എണ്ണം കൂടിവരുന്നതിനെ സൂചിപ്പിക്കാനായി ദാരിദ്ര്യത്തിലെ പെണ്ണത്തം (feminization of poverty) എന്ന പദമാണ് ഉപയോഗിച്ചുവരുന്നത്. ദാരിദ്ര്യത്തില്‍ സ്ത്രീകള്‍ ആനുപാതികമല്ലാത്തവിധം കാണപ്പെടുന്നു. കുടംബം കൂടുതല്‍ ദരിദ്രമാകുന്തോറും സ്ത്രീകള്‍ കൂടുതല്‍ ദാരിദ്ര്യാവസ്ഥയിലേയ്ക്ക് പോകുന്നു.

വികസിത/വികസ്വര രാഷ്ട്രങ്ങളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ വളരെ കൂടുതലായി പരിപൂര്‍ണ്ണ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നാണ്. അതുകൊണ്ട് തന്നെ ദാരിദ്ര്യവും ലിംഗ വിവേചനവും പരസ്പര പൂരിതമാണെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. നഗരമായാലും ഗ്രാമമായാലും സ്ത്രീകളാണ് കൂടുതലും ദാരിദ്ര്യമനുഭവിക്കുന്നത്. മറ്റുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കേണ്ടവളെന്ന ബാധ്യതയും സ്ത്രീയെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുന്നുണ്ട്.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ സ്ത്രീകള്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നവരാണ്. പൊതുവില്‍ അവള്‍ക്ക് ലഭിക്കുന്ന കൂലി ഒരിക്കലും മതിയാകുന്നവിധമുള്ളതല്ല. ഇതേ ഗതി തന്നെയാണ് സാമ്പത്തിക-സാങ്കേതിക സേവനങ്ങള്‍ അവള്‍ക്ക് ലഭ്യമാകുന്ന കാര്യത്തിലും സംഭവിക്കുന്നത്. അതേസമയം ഭക്ഷ്യോല്‍പ്പാദനത്തിലും കാര്‍ഷിക വൃത്തിയിലും അവള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളതുതാനും. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്ന പ്രതിഭാസത്തെ സൂചിപ്പിക്കാനായി ദാരിദ്ര്യത്തിലെ പെണ്ണത്തം എന്ന വാക്ക് ഡയാന പിയേഴസ് ആണ് കൊണ്ടുവന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തെ പരിഹരിക്കുന്നതില്‍ ഇത്തരമൊരു വീക്ഷണം വളരെ സഹായകരമാണ്.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ സ്ത്രീകള്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നവരാണ്. പൊതുവില്‍ അവള്‍ക്ക് ലഭിക്കുന്ന കൂലി ഒരിക്കലും മതിയാകുന്നവിധമുള്ളതല്ല. ഇതേ ഗതി തന്നെയാണ് സാമ്പത്തിക-സാങ്കേതിക സേവനങ്ങള്‍ അവള്‍ക്ക് ലഭ്യമാകുന്ന കാര്യത്തിലും സംഭവിക്കുന്നത്.

 

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതിയും

മാക്രോ നയങ്ങള്‍, കാര്‍ഷിക നയങ്ങള്‍, ഭക്ഷണ പോഷകാഹാര നയം, വിദ്യാഭ്യാസ ലഭ്യത, ആരോഗ്യം, കുടിവെള്ള ലഭ്യത, സാമൂഹ്യ സുരക്ഷ മുതലായ സങ്കീര്‍ണമായ ഘടകങ്ങളെ ഭക്ഷ്യ പോഷകാഹാര സുരക്ഷ ആശ്രയിക്കുന്നുണ്ട്.  പൊതു വിതരണ സമ്പ്രദായം, ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സികീം), ഉച്ച ഭക്ഷണ സ്‌കീം ജോലിക്ക് പകരം കൂലി സമ്പ്രദായം മുതലായ പദ്ധതികളിലൂടെയാണ് സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ വിഷയത്തില്‍ ഇടപെടുന്നത്. 2009 ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നത്, ദാരിദ്ര്യ രേഖയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ മാസത്തില്‍ 25 കിലോ ഗോതമ്പോ അരിയോ ഉറപ്പുവരുത്തണം എന്നാണ്. പൊതുവിതരണ സമ്പ്രദായത്തില്‍ കാലികമായ പരിഷ്‌കരണങ്ങള്‍ വരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്.

ഉപസംഹാരം

ഭൂമിയുടെയും സ്വത്തുക്കളുടെയും മൂലധനത്തിന്റെയും കൂലിയുടെയും  ജീവനോപാധികളുടെയും മേല്‍ സ്ത്രീക്ക് ലഭിക്കേണ്ട തുല്യത വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ വളതെ പ്രധാനപ്പെട്ടാതാണ് കുടുംബങ്ങളില്‍ പോഷകാഹാര വിതരണത്തില്‍ നിലനില്‍ക്കുന്ന അസമത്വം മാറ്റുക എന്നത്.

സ്ത്രീകളുടെ നില അതീവ പരിതാപകരമായിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ സുരക്ഷയിലെ ലിംഗപരമായ ഘടകത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്ത്രീകള്‍ വാര്‍ദ്ധക്യാവസ്ഥയിലേയ്‌ക്കോ, വൈധവ്യത്തിലേക്കോ നീങ്ങുമ്പോള്‍ അവര്‍ വലിയ ദുരിതങ്ങള്‍ തന്നെയാണ് അനുഭവിക്കുന്നത്. സ്ത്രീകള്‍ക്ക് മേല്‍ക്കൈയ്യുള്ള കുടുംബങ്ങളിലെ വിധവകളാണ് ഇതില്‍ പ്രഥമ വിഭാഗം. ഇത് കാണിക്കുന്നത് ഭക്ഷ്യ സുരക്ഷ ഉറപ്പിക്കുന്നതില്‍ സ്ത്രീകളുടെ പ്രാധാന്യം എല്ലാ നിലകളിലും ഉറപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ വ്യക്തമാണ്. കാരണം ദാരിദ്ര്യം ആഴത്തില്‍ തന്നെ സാമൂഹ്യ ഘടനയെ ബാധിച്ചിട്ടുണ്ട്. അതാകട്ടെ സ്ത്രീകള്‍ക്ക് വളരെയധികം ദോഷകരമായ വിധവുമാണ്. വീടുകളില്‍ തന്നെ ഭക്ഷണ ഉപയോഗത്തില്‍ പുലര്‍ത്തുന്ന വിവേചനവും സ്ത്രീകളുടെ പോഷകാഹാര കുറവിന് കാരണമാകുന്നുണ്ട്.

ഭൂമിയുടെയും സ്വത്തുക്കളുടെയും മൂലധനത്തിന്റെയും കൂലിയുടെയും  ജീവനോപാധികളുടെയും മേല്‍ സ്ത്രീക്ക് ലഭിക്കേണ്ട തുല്യത വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ വളതെ പ്രധാനപ്പെട്ടാതാണ് കുടുംബങ്ങളില്‍ പോഷകാഹാര വിതരണത്തില്‍ നിലനില്‍ക്കുന്ന അസമത്വം മാറ്റുക എന്നത്. അതില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ലിംഗപരമായ ശാക്തീകരണമാണ് രാജ്യം നേരിടുന്ന പട്ടിണിക്ക് ഇന്നുള്ള എറ്റവും വലിയ പ്രതിവിധി.

 

കടപ്പാട്:countercurrent.org